Connect with us

kerala

കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.

Published

on

എറണാകുളം കലൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. പള്ളി തിരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേളക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

കലൂരില്‍ സ്വകാര്യ സ്ഥലത്ത് രാത്രി ഡിജെ പാര്‍ട്ടിയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. സ്ഥലത്ത് നേരിയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് സംഘാടകര്‍ രാജേഷിനെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും തിരിച്ചെത്തി. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. കൊച്ചിയില്‍ ഇതോടെ ഒരു മാസത്തിനിടെ ആറാമത്തെ കൊലപാതകം ആണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending