കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും. ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള്‍ 2021 ജനുവരിയില്‍ എത്തുന്നു, എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്.

https://twitter.com/AnushkaSharma/status/1298856090809929728

https://twitter.com/imVkohli/status/1298856026544906240

തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയായിരുന്നു ഇരുവരുടേയും പ്രഖ്യാപനം. ”അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായിരിക്കുന്നു, 2021 ജനുവരിയിലാണ് പുതിയ ആള്‍ എത്തുന്നത്, ഇരുവരും അവരവുരുടെ അക്കൗണ്ടുകളില്‍ കുറിച്ചു. ഗര്‍ഭിണിയായ അനുഷ്‌ക ശര്‍മക്കൊപ്പം വിരാട് നില്‍ക്കുന്ന ചിത്രം കൂടെ പങ്കുവച്ചു.

ഇരുവരുടെയും പോസ്റ്റിന് താഴെ അഭിനന്ദന പ്രവാഹമാണ്. 32 വയസുള്ള അനുഷ്‌കയും വിരാടും വിവാഹിതരായി മൂന്നുവര്‍ഷമായി. ഈ മാസം ബോളിവുഡില്‍ നിന്നുള്ള സമാന രീതിയിലുള്ള രണ്ടാമത്തെ പ്രഖ്യാപനമാണിത്. കരീന കപൂറും സൈഫ് അലി ഖാനും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വീണ്ടും കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി പ്രതികരിച്ചിരുന്നു.