തമിഴ്താരം അനുഷ്‌ക ഷെട്ടി സിനിമകള്‍ ഒഴിവാക്കുന്നതായി വാര്‍ത്ത. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ താരത്തിന് തമിഴിനും തെലുങ്കിനും പുറമെ ബോളിവുഡില്‍ നിന്ന് വരെ അവസരങ്ങള്‍ എത്തിയിരുന്നു. അതെല്ലാം വേണ്ടെന്ന് വെച്ച് അനുഷ്‌ക അഭിനയത്തിന് താല്‍ക്കാലിക വിട നല്‍കുന്നുവെന്നാണ് വിവരം.

ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തില്‍ താരത്തിന് അമിതമായ ഭാരമുണ്ടായിരുന്നു. ഇത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായ സാഹചര്യത്തിലാണ് താരം ഭാരം കുറക്കുന്നതിനുവേണ്ടി സിനിമയില്‍ നിന്ന് അവധിയെടുക്കുന്നത്. ഭാരം കുറക്കാനുള്ള കഠിനമായ ശ്രമത്തിലാണ് താരം. തെലുങ്ക് നടന്‍ പ്രഭാസിനെ അനുഷ്‌ക വിവാഹം ചെയ്യുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ജാതകദോഷമാണ് 35വയസുള്ള താരത്തിന് വിവാഹത്തിന് തടസ്സമെന്നും പ്രചാരണമുണ്ട്. ഇതിനായി ക്ഷേത്രദര്‍ശനം നടത്തിവരികയാണേ്രത താരം.