കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി. ബ്ലാക് മെയിലിംഗില്‍ ആരോപിച്ചാണ് ഇരുവരും പരാതി നല്‍കിയത്.
കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണു തങ്ങളെ നിരന്തര ബ്ലാക് മെയിലിംഗിന് ഇരയാക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഒന്നര കോടി രൂപ വിഷ്ണു ചോദിച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്. വിഷ്ണുവുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഡിജിപിക്ക് കൈമാറിയതായി ദിലീപ് പറഞ്ഞു.