Connect with us

kerala

അരികൊമ്പൻ ഹർജിക്കാർക്ക് പിഴ ഇല്ല

Published

on

അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പിൽ പിഴ സംബന്ധിച്ച് രേഖപെടുത്തിയിട്ടില്ല. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന ആണ് ഹർജിക്കാർ.

ർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തുവെന്നും അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും സുപ്രിംകോടതി ഇന്ന് രാവിലെ വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു. നിരന്തരമുള്ള അരിക്കൊമ്പൻ ഹർജികളിൽ നീരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാർഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹർജി വരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രിം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയിടാൻ കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദേശിച്ചു.

ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയന്ത്രിക്കാന്‍ കേന്ദ്രസേനകളില്ല; ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്

NDRF , RAF എന്നീ സേനകളെ കേന്ദ്രം നിയോഗിക്കാത്തതാണ് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്തതിനു കാരണം.

Published

on

ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. നിയന്ത്രിക്കാന്‍ കേന്ദ്രസേനകളില്ലാതെ സന്നിധാനം. NDRF , RAF എന്നീ സേനകളെ കേന്ദ്രം നിയോഗിക്കാത്തതാണ് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്തതിനു കാരണം. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയില്‍ നിയോഗിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ബസുകളില്‍ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

അതേസമയം കേന്ദ്രസേനകളെ ശബരിമലയില്‍ നിയോഗിക്കണമെന്ന് കണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തില്‍ കേന്ദ്രം നടപടി എടുത്തിട്ടില്ല.

ശബരിമല ദര്‍ശനം ലഭിക്കാതെ നിരവധി ഭക്തര്‍ ഇന്ന് രാവിലെ മുതല്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര ത്തില്‍ എത്തി ദര്‍ശനം നടത്തി. നിലക്കല്‍ നിന്നും വാഹന സൗകര്യം ലഭിക്കാതെയും ഭക്തര്‍ പന്തളത്ത് എത്തിയിട്ടുണ്ട്. പന്തളത് എത്തി നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോയത്.

മുന്‍ വര്‍ഷങ്ങളിലെപോലെ ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലില്‍ ഏര്‍പ്പെടുത്താത്തതുംതിക്കിനും തിരക്കിനും കാരണമായിട്ടുണ്ട്

Continue Reading

kerala

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ തൊഴിലാളികള്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി

ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.

Published

on

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇന്ന് രാവിലെ എറണാകുളം ആലപ്പുഴ മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളാണ് ഈ മനുഷ്യാവശിഷ്ടം കണ്ടെത്തിയത്. രാവിലെ ഏകദേശം ഒമ്പത് മണിയോടെ എറണാകുളത്ത് നിന്ന് ആലപ്പുഴയില്‍ എത്തിയ മെമു ട്രെയിന്‍ പരിശോധിക്കുമ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന്റെ അടിഭാഗത്ത് എവിടെയെങ്കിലും കുടുങ്ങിയ നിലയില്‍ നിന്ന് ട്രാക്കിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു.
രണ്ടുമുതല്‍ മൂന്നുദിവസം പഴക്കമുള്ളതായാണ് കണ്ടെത്തിയ അവശിഷ്ടത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. ആലപ്പുഴ,കൊല്ലം,കോട്ടയം,ഷോര്‍ണൂര്‍,എറണാകുളം,ആലപ്പുഴ എന്നിങ്ങനെ പല ജില്ലകളിലൂടെയും സര്‍വീസ് നടത്തുന്ന മെമു ട്രെയിനാണിത്. അതിനാല്‍ മനുഷ്യാവശിഷ്ടം മറ്റ് ജില്ലകളില്‍ നടന്ന അപകടത്തിന്റെ ഭാഗമായിരിക്കാമെന്ന സാധ്യതയും ഒഴിവാക്കിയിട്ടില്ല. വിവിധ ജില്ലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ട്രാക്കില്‍ എവിടെയെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കുപ്രചാരണങ്ങള്‍ തള്ളിക്കളയണം; ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം

രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ്

Published

on

രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നിവര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരില്‍ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പതിനെട്ടാം വയസ്സില്‍ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്ലിംലീഗ് തുടങ്ങി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഞാന്‍ അവസാന ശ്വാസം വരെ ഈ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തല്‍പരകക്ഷികള്‍ ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്ന് ഉമര്‍ പാണ്ടികശാല വ്യക്തമാക്കി. സി.പി.എമ്മില്‍ പോയവര്‍ക്ക് വേണ്ടി രാജിവെക്കാന്‍ ഞങ്ങള്‍ മണ്ടന്മാരല്ലെന്ന് ഷാഫി ചാലിയം പറഞ്ഞു.

Continue Reading

Trending