ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ചാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയത് . പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരവ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ടീം ഇന്ത്യ ആര്‍മി തൊപ്പി ധരിച്ചത്.
എന്നാല്‍ തൊപ്പി ധരിച്ച നടപടി പുതിയ വിവാദങ്ങളിലേക്ക് കൂടി വഴി വച്ചിരിക്കുകയാണ്. ഇന്ത്യയുടെ നടപടിക്കെതിരെ ഐ.സി.സിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍.
ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐ.സി.സി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഐ.സി.സി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്‌നം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തികൊണ്ട് വരുമെന്നും മന്ത്രി സൂചിപ്പിച്ചു.
ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശിച്ച അനുഭവമാണ് ഐ.സി.സിയുടേത്. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം കളിക്കളത്തില്‍ സംഭവിക്കുന്നത്. 2014ല്‍ പലസ്തീന്‍ അനുകൂല റിസ്റ്റ് ബാന്‍ഡ് ധരിച്ചതിന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ഐ.സി.സി ശാസിച്ചിരുന്നു. മാത്രമല്ല കളിക്കളത്തില്‍ സേവ് ഗാസ എന്നെഴുതിയ ഈ റിസ്റ്റ് ബാന്റ് ധരിക്കുന്നതും ഐ.സി.സി വിലക്കിയിരുന്നു.
Be the first to write a comment.