കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഈന്തന്നൂര്‍ ഇടവിളവീട്ടില്‍ രാജേഷ്(25), പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ മനു(31), ഈന്തന്നൂര്‍ ചരുവിള വീട്ടില്‍ അനീഷ്(27), കിഴക്കുംകര വീട്ടില്‍ നിഷാന്ത്(24), ചരുവിള വീട്ടില്‍ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും രക്ഷിതാക്കളും പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തില്‍ യുവതിയില്‍നിന്നു മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് രാജേഷിനെ അറസ്റ്റുചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ യുവതി നിരവധി തവണ പീഡനത്തിനിരയായെന്നു കണ്ടെത്തി.

എസ്.എച്ച്.ഒ. കെ.ബി.മനോജ് കുമാര്‍, എസ്.ഐ. ബിജുകുമാര്‍, ജൂനിയര്‍ എസ്.ഐ. സരിത, ഷാജി, റാഫി, സി.പി.ഒ.മാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.