തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന ആക്രമണത്തില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ ആഷിഖ് അബു. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍’ ആക്രമണമാണെന്നും ഇത് ചെയ്തയാളെ എസ്.എഫ്.ഐയുടെ രണ്ട് രൂപ മെമ്പര്‍

ആണെങ്കില്‍പോലും അയാളെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.’ഔട്ട് സൈഡര്‍’ ആയി ക്യാമ്പസില്‍ വരുന്ന വിദ്യാര്‍ത്ഥികളെ ശത്രുക്കളായും സാമൂഹ്യവിരുദ്ധരായും സദാചാരവിരുദ്ധരായും മുദ്രകുത്തി ആക്രമിക്കുകയെന്നത് പതിവാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ ഇത്തരത്തിലുള്ള പ്രാകൃതമായ വിളയാട്ടം നടത്തിയവര്‍ക്കെതിരെ പൊലീസ് നട്ടെല്ലോടെ നടപടിയെടുക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.