Connect with us

kerala

തായ് ക്വോണ്ടോയില്‍ സുവര്‍ണ്ണ നേട്ടവുമായി ആഷിഖ് ഇ.സി

തായ്‌ക്വോണ്ടോയില്‍ സുവര്‍ണ്ണ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ ആഷിഖ് ഇ.സി ജൈത്രയാത്ര തുടരുന്നു.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി (മലപ്പുറം): തായ്‌ക്വോണ്ടോയില്‍ സുവര്‍ണ്ണ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ ആഷിഖ് ഇ.സി ജൈത്രയാത്ര തുടരുന്നു. ഒരേ സമയം മത്സരാര്‍ത്ഥി, പരിശീലകന്‍, റഫറി തുടങ്ങിയ നിലയില്‍ തിളങ്ങി നാടിന് അഭിമാനമായിരിക്കുകയാണ് മുപ്പത്തി എട്ടുകാരനായ ആഷിഖ്.

കഴിഞ്ഞ ദിവസം ഇടുക്കിയിലെ അടിമാലിയില്‍ നടന്ന ഇരുപത്തഞ്ചാമത് സംസ്ഥാന സീനിയര്‍ തയ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 40 പൂംസെ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി.സെപ്തംബര്‍ 9 മുതല്‍ ആസാമില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഈ വിഭാഗത്തില്‍ ഗോള്‍ഡ് മെഡലോടെ ഹാട്രിക്കിന് ഉടമയായിരിക്കുകയാണ് ആഷിഖ് .

2022 ല്‍ കൊറിയ ചൈന എന്നീ രാജ്യങ്ങളില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ച ആഷിഖ് വിവിധ സംസ്ഥാനങ്ങളിലായി നടന്ന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഇത് വരെ ആറ് സ്വര്‍ണ്ണം, മുന്ന് വെള്ളി, ഏഴ് വെങ്കലം എന്നിവ നേടിയിട്ടുണ്ട്. 2020 ലെ ജപ്പാന്‍ ഒളിമ്പിക്സിന് വേണ്ടി ചൈനയില്‍ നടന്ന റഫറി പരിശീലനത്തില്‍ പങ്കെടുത്ത് റഫറിപാനലില്‍ ഇടം നേടിയിരുന്നു. കൂടാതെ ഏഷ്യന്‍ കോച്ച് ലൈസന്‍സ് കോഴ്‌സ്, കൊറിയ തായ്‌ക്വോണ്ടോ അസോസിയേഷന്‍ നടത്തിയ തായ്‌ക്കോണ്ടോ പൂംസേ സ്‌പെഷല്‍ ട്രെയിനിംഗ് എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മലപ്പുറം കൂട്ടിലങ്ങാടി മെരുവിന്‍ കുന്നിലെ ഏലച്ചോല അബൂബക്കര്‍ – ആമിന ദമ്പതികളുടെ മകനായ ആഷിഖ് ചെന്നെയിലെ തമിഴ്‌നാട് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌പോര്‍ട്‌സില്‍ എം.ബി.എ കരസ്ഥമാക്കിയിട്ടുണ്ട്.

നിലവില്‍ കൂട്ടിലങ്ങാടി ഹില്‍ ക്ലബില്‍ തായ്‌ക്വോണ്ടോ പരിശീലകനാണ്.
ഭാര്യ: നുസ്‌റത്ത് സിയ, സിവാ ,സൈവാ എന്നിവര്‍ മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

crime

കോട്ടയത്ത് വന്‍കവര്‍ച്ച: വയോധികയും മകളും താമസിക്കുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

Published

on

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്‌ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

Continue Reading

kerala

കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത: ത്രീ എ വിജ്ഞാപനം റദ്ദായി

Published

on

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി അധിക ഭൂമി ഏറ്റെടുക്കാനുള്ള ത്രി എ വിജ്ഞാപനത്തിന്റെ കാലാവധി റദ്ദായി. ത്രി എ വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷത്തിനകം ത്രി എ വിജ്ഞാപനം ഇറക്കാന്‍ ദേശിയപാത അതോറിറ്റിക്ക് സാധിക്കാത്തതാണ് ഇതിനു കാരണം. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധിക ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.

2024 ജൂലൈ രണ്ടിന് ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, തുടര്‍ന്ന് ത്രീ ഡി വിജ്ഞാപനം വന്നില്ല. മലപ്പുറം ജില്ലയില്‍നിന്ന് ഏറ്റെടുക്കുന്ന അധിക ഭൂമിക്കായി ത്രീ ഡി തയാറാക്കി സമര്‍പ്പിച്ചെങ്കിലും, കേന്ദ്ര ഉപരിതല മന്ത്രാലയം അത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല. പാലക്കാട് ജില്ലയില്‍ ത്രീ ഡി സമര്‍പ്പിക്കപ്പെട്ടിരുന്നുമില്ല. റോഡിന്റെ അന്തിമ രൂപരേഖ നിശ്ചയിക്കാത്തതിനാലാണ് അധിക ഭൂമിയുമായി ബന്ധപ്പെട്ട ത്രീ ഡി വിജ്ഞാപനം തടസപ്പെട്ടത്.

ഈ വര്‍ഷം ആദ്യവാരത്തില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐയുടെ പ്രതീക്ഷ. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ 97% പൂര്‍ത്തിയായി. പാതയിലായി 12 ഇടങ്ങളില്‍ പ്രവേശന റോഡുകള്‍ അനുവദിക്കുമെന്നായിരുന്നു ആദ്യം ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പാത നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പ്രയാസം നേരിടേണ്ടിവന്നു, പ്രതിഷേധവും ഉയര്‍ന്നു. പ്രവേശന റോഡുകളെക്കുറിച്ചുള്ള തീരുമാനം പുനഃപരിശോധിക്കാനിടയുണ്ടെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ദൈര്‍ഘ്യം 121 കിലോമീറ്റര്‍. നിര്‍മ്മാണ ചെലവ് ഏകദേശം 10,800 കോടി രൂപയാണ്. പാലക്കാട് ജില്ലയില്‍ 61.4 കിലോമീറ്ററും, മലപ്പുറം ജില്ലയില്‍ 53 കിലോമീറ്ററും, കോഴിക്കോട് ജില്ലയില്‍ 6.5 കിലോമീറ്ററും പാത ഉള്‍ക്കൊള്ളുന്നു.

 

Continue Reading

Trending