കൊച്ചി: എഎസ്‌ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്‌റ്റേഷനിലെ എസ്‌ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്റെ പീഡനത്തില്‍ മനംനൊന്താണ് എഎസ്‌ഐ പി.സി ബാബു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

ആലുവയിലെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പില്‍ ചുമതലയേറ്റ എസ്‌ഐ രാജേഷ് അന്നു മുതല്‍ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്ന് ബാബുവിന്റെ ഭാര്യാ സഹോദരന്‍ സുനില്‍കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു മാസം മുന്‍പു സ്‌റ്റേഷന്‍ പരിസരത്തു ജനങ്ങളുടെ മുന്നില്‍ ബാബുവിനെ എസ്‌ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു.

ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യവും കാരണങ്ങളും എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷും ആത്മഹത്യാ കേസ് റൂറല്‍ ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോനും അന്വേഷിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.