ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ അയല്‍ക്കാരി 49.1 ഓവറില്‍ പുറത്താക്കുകയായിരുന്നു. ഒരിടവേളക്കു ശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തിയ രവീന്ദ്ര ജഡേജ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.

തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 65 എന്ന നിലയില്‍ തകര്‍ന്നിരുന്നു. ക്യാപ്ടന്‍ മഷ്‌റഫെ മുര്‍ത്തസയും (26) മെഹ്ദി ഹസന്‍ മിറാസും (40) എട്ടാം വിക്കറ്റില്‍ ചേര്‍ത്ത 66 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്.