മൂന്നാറില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ നൗഷാദ്(32 ), നൈസ (എട്ടര മാസം)  എന്നിവരാണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്ന് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെതി  രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.