തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി കെ.എസ്.ഇ.ബി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ഇക്കാര്യം ഔദ്യോഗികമായി കെ.എസ്.ഇ.ബി അറിയിച്ചു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുമ്പു തന്നെ നിര്‍മാണം ആരംഭിച്ചുവെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വനംവകുപ്പിന് നഷ്ടപരിഹാരമായി അഞ്ചു കോടി മുന്‍കൂര്‍ കെട്ടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.
പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. കണ്ണങ്കുഴി ട്രാന്‍സ്‌ഫോര്‍മറില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എംഎം മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ.എസ്.ഇ.ബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു.