Culture
പിണങ്കാവ് അഥവാ ഒരു തിരിട്ടു ഗ്രാമം
ദാവൂദ് മുഹമ്മദ്
പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച് ഒരു പൊലീസുകാരനും ഈ ഗ്രാമത്തിലേക്കു കടന്നുചെല്ലില്ല എന്നതു തന്നെയാണ് ഈ തട്ടിപ്പു വീരന്‍മാരുടെ ധൈര്യം. ഇനി പൊലീസ് ഗ്രാമത്തിലെത്തിയാലോ, തിരിച്ചുവരാനുമാവില്ല. ഒഡീഷയില്‍ നിന്നു അന്വേഷണ സംഘത്തിന്റെ ഗതിയായിരിക്കും. പക്ഷേ എല്ലാം അതിജീവിച്ചാണ് ഈ ഗ്രാമത്തില്‍ നിന്നു എ.ടി.എം തട്ടിപ്പ് കേസിലെ രണ്ടു പ്രതികളെ കണ്ണൂരിലെത്തിച്ചത്. കേള്‍ക്കുമ്പോള്‍ ഇതൊരു നിസ്സാര സംഭവമായി തോന്നാം. കേവലം നാല്‍പതിനായിരത്തിന്റെ തട്ടിപ്പാണെന്നു കരുതി എഴുതി തള്ളാം… പക്ഷേ വളരെ എളുപ്പത്തില്‍ രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടാനുള്ള എല്ലാം സാധ്യതകളെയും കൊട്ടിയടക്കുകയാണ് ഈ ഗ്രാമം.
ഒരു ഭാഗത്ത് കാടും മറുഭാഗത്ത് വിശാലമായ കൃഷിയിടവുമുള്ള കാട്. മെവാട് ജില്ലയിലെ ക്രിമിനലുകളുടെ ഗ്രാമം. കവര്‍ച്ചയുടെയും തട്ടിപ്പിന്റെയും നാട്. പൊലീസിനെക്കാള്‍ അധികാരം ഗ്രാമ മുഖ്യനും. വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരുടെ നാടാണെങ്കിലും അടുത്തകാലത്ത് പലരും ഉന്നത വിദ്യഭ്യാസം നേടിയിട്ടുണ്ട്. പക്ഷേ ഈ സാങ്കേതിക വിദ്യകൂടി തട്ടിപ്പിനായി ഉപയോഗിക്കുകയാണ് യുവാക്കള്‍. ആര്‍ക്കും എവിടെ നിന്നും എ.ടി.എം വഴി പണം തട്ടാമെന്ന പുതിയ രീതി പരീക്ഷിച്ചാണ് ഈ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ തട്ടിപ്പ്. ഇതിനു ഏറെ സഹായിച്ചതാവട്ടെ എ.ടി.എം ഇടപാട് സംബന്ധിച്ച് പരാതി ഒരാഴ്ച്ചക്കകം പരിഹരിക്കണമെന്ന റിസര്‍ബാങ്കിന്റെ നിര്‍ദേശം.
കണ്ണൂര്‍ പൊലീസ് നടത്തിയ ഒരു അന്വേഷണം.
തട്ടിപ്പ് എന്തെളുപ്പം
സി.ഡി.എം മെഷീനില്‍ നാല്‍പതിനായിരം രൂപ നിക്ഷേപിച്ച സംഘം മറ്റെരു എ.ടി.എം കൗണ്ടറിലെത്തി പിന്‍വലിക്കും. പണം വന്നു കൊണ്ടിരിക്കെ മെഷീന്റെ പവര്‍ ഓഫ് ചെയ്യും. ഇതിനകം നോട്ടുകള്‍ പുറത്തു വന്നിട്ടുണ്ടാവും. അപ്പോഴേക്കും തട്ടിപ്പുകാരന്‍ കൂടിയായ ഇടപാടുകാരന്റെ മൊബൈലിലേക്ക് പണം പിന്‍വലിച്ചതായി സന്ദേശവും ലഭിക്കും. എന്നാല്‍ പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറില്‍ പരാതിയും നല്‍കും. പരിശോധിച്ചാല്‍ ഈ സമയം എ.ടി.എം കേടാണെന്നു ബോധ്യമാവും. ഏഴു ദിവസത്തിനകം പണം അകൗണ്ടിലേക്ക് തിരിച്ചെത്തും. ഇതു ഉപയോഗിച്ച് സംഘത്തിലെ മറ്റൊരു അകൗണ്ടു വഴി മറ്റൊരു തട്ടിപ്പ് നടത്തും.
എന്നാല്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിന്റെ പണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ്. ബാങ്ക് ഈ തുക ഏജന്‍സിയില്‍ നിന്നാണ് പലപ്പോഴും ഈടാക്കുന്നത്. പേരിന് പൊലീസില്‍ പരാതി നല്‍കുക മാത്രമാണ് ബാങ്കുകള്‍ ചെയ്യുന്നത്. പക്ഷേ ഇതു കേവലം സാങ്കേതിക തകരാര്‍ അല്ലെന്നു തിരിച്ചറിഞ്ഞത് കണ്ണൂര്‍ എസ്.ബി.ഐയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്.
തട്ടിപ്പ് രാജ്യ വ്യാപകമാണ്
ചെങ്ങന്നൂരിലും തിരുവന്തപുരത്തും ഇത്തരം തട്ടിപ്പ് നേരത്തെ നടന്നിരുന്നു. ഒഡീഷയില്‍ നിന്നുള്ള അന്വേഷണ സംഘം ഈ ഗ്രാമത്തിന്റെ പടിവാതിക്കല്‍ വരെയെത്തി, പക്ഷേ ഫലം മറ്റെന്നാണ്. ചെങ്ങന്നൂര്‍ പൊലീസും അന്വേഷണവുമായി ചെന്നു. പക്ഷേ ഒരു പുരോഗതിയുമില്ല. ഇത്തവണ പൊലീസ് ഇവിടെയെത്തിയത് കണ്ണൂര്‍ ഡിവൈ.എസ്.പി പി.സദാനന്ദന്റെ അന്വേഷണ മികവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റൗഫിന്റെ സൈബര്‍ വൈദഗ്ധ്യവുമാണ്.
ഈ ഗ്രാമത്തിലെ 30 പേര്‍ അടങ്ങുന്ന സംഘമാണ് രാജ്യവ്യാപകമായി എ.ടി.എം തട്ടിപ്പ് നടത്തുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഓരോ സംസ്ഥാനത്തേക്കും അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ഗ്രാമവാസികളുടെ പേരിലുള്ള അകൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു ബ്രാഞ്ചില്‍ നിന്ന് ഒരു തവണ മാത്രമാണ് തട്ടിപ്പ്. കേവലം 40,000 രൂപയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ബാങ്കില്‍ നിന്നാവുമ്പോള്‍ വലിയ തുകയാവും. കഴിഞ്ഞ മാസം 29ന് കോഴിക്കോട് എസ്.ബി.ഐ ഹാനിഹാള്‍ ബ്രാഞ്ചില്‍ സംഘം എത്തിയിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
സൂത്രധാരന്‍ എസ്.ഐയുടെ മകന്‍
എ.ടി.എം വഴി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ സൂത്രധാരന്‍ ഹരിയാനയിലെ ഫരീദാബാദ് എസ്.ഐയുടെ മകനായ ഷക്കീല്‍ അഹമ്മദ്. രാജസ്ഥാനിലെ എഞ്ചിനിയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിയാണിയാള്‍.
വാട്‌സ്ആപ്പ് വഴി ഷക്കീല്‍ അഹമ്മദുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അദ്ദേഹത്തിന്റെ രഹസ്യ നമ്പര്‍ കണ്ടെത്തിയാണ് സഹായികളെ പിടികൂടിയത്. ഹരിയാനയിലെത്തിയ സംഘത്തെ സഹായിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. 90 ശതമാനത്തോളം ക്രിമിനലുകളുള്ള ഗ്രാമത്തിലേക്കു പേകാന്‍ പൊലീസിനും ഭയമാണ്. എന്നാല്‍ എസ്.ബി.ഐ ബാങ്ക് മാനേജറുടെ മൊഴി രേഖപ്പെടുത്താനാണ് എത്തിയതെന്ന വ്യാജേന കനത്ത പൊലീസ് സന്നാഹത്തോടെ ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപട്ടികയില്‍ മകന്‍ കൂടിയുണ്ടെന്നും ഇവരെ കിട്ടിയില്ലെങ്കില്‍ രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് മകനെ പൊക്കുമെന്ന് ഫരിദാബാദ് എസ്.ഐയെ അറിയിച്ചതോടെയാണ് മകനെ രക്ഷിക്കാമെന്ന ഉറപ്പില്‍ പ്രതികളെ കൈ മാറിയത്. എന്നാല്‍ ഷക്കീലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വിരല്‍ ചൂണ്ടിയത് ഒരു സംശയം
ഒരു ചെറിയ സംശയമാണ് രാജ്യം മുഴുവന്‍ വ്യാപകമായ എ.ടി.എം തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയതും പുതിയ രീതിയിലുള്ള തട്ടിപ്പ് പുറത്തറിയാനും സാധിച്ചത്. തട്ടിപ്പിന്റെ ഈ പഴുതുകള്‍ അടക്കാന്‍ ബാങ്കുകള്‍ക്കും എ.ടി.എം നിര്‍മാണ കമ്പനികള്‍ക്കും കഴിയും എന്നതാണ് ഈ അന്വേഷണത്തിന്റെ മികവായി കാണേണ്ടത്.
ഡിവൈ.എസ്പിയുടെ സംഘത്തില്‍ എസ്.ഐ സി.ഷൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.ജി അബ്ദുല്‍ റൗഫ്, കെ.എന്‍ സഞ്ജയ്, വി.സജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala11 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film2 days agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

