നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ 1000, 500 നോട്ടുകള്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

അതേസമയം നവംബര്‍ 10 മുതല്‍ 50 ദിവസത്തേയ്ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കും. എല്ലാ ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നും നോട്ടുകള്‍ മാറ്റി വാങ്ങാം.

എന്നാല്‍ ചെക്ക്, കറന്‍സി, ഡിഡി, ക്രഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ മുതലായവ വഴിയുള്ള ഇടപാടുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.