Connect with us

Culture

500, 1000 കറന്‍സി പിന്‍വലിക്കല്‍: അറിയേണ്ടതെല്ലാം

Published

on

അപ്രതീക്ഷിതമായി ദൂരദര്‍ശനിലൂടെ നടത്തിയ അഭിസംബോധനയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. ഇന്നു രാത്രിക്കു ശേഷം ഈ കറന്‍സികള്‍ക്ക് വെറും കടലാസിന്റെ വിലയേ ഉണ്ടാവൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം.


Dont miss: പുതിയ നോട്ടുകള്‍ മറ്റന്നാള്‍ മുതല്‍ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍


 

  • മൂന്ന് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മോദിയുടെ മുന്‍മാതൃകയില്ലാത്ത അടിയന്തര പ്രഖ്യാപനം.
  • കള്ളപ്പണം തടയാനും അതിര്‍ത്തി വഴി രാജ്യത്തിന്റെ ശത്രുക്കള്‍ വ്യാജ കറന്‍സികള്‍ കടത്തുന്നത് തടയാനുമാണ് 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നത്.
  • രാജ്യത്ത് താഴേത്തട്ടിലുള്ള അഴിമതിക്ക് പ്രധാന കാരണം നോട്ടുകളുടെ വിതരണമാണ്.
  • നിരോധനം നിലവില്‍ വന്ന ശേഷം 72 മണിക്കൂര്‍ സര്‍ക്കാര്‍ ആസ്പത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍ പോര്‍ട്ടുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ മില്‍ക്ക് ബൂത്തുകള്‍, ഉപഭോക്തൃ സഹകരണ സ്‌റഅറോറുകള്‍ എന്നിവിടങ്ങളില്‍ പഴയ കറന്‍സി എടുക്കും.
  • നവംബര്‍ 11 അര്‍ധരാത്രിക്കു ശേഷം പഴയ നോട്ടുകള്‍ കൊണ്ടുള്ള വിനിമയം പൂര്‍ണമായി അവസാനിക്കും.
  • 50 ദിവസത്തിനുള്ളില്‍ (നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ) ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കറന്‍സി നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.
  • കറന്‍സി പിന്‍വലിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 9, 10 ദിവസങ്ങളില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ല.
  • ഇതിനു ശേഷം എ.ടി.എമ്മില്‍ നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 ആയിരിക്കും.
  • പിന്‍വലിക്കുന്ന 500, 1000 നോട്ടുകള്‍ക്കു പകരമായി പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കും. 2000 രൂപയുടെ നോട്ടുകളും പുറത്തിറക്കുന്നുണ്ട്‌. അനുകരിക്കാന്‍ കഴിയാത്ത അതിനൂതന സംവിധാനങ്ങള്‍ ഈ നോട്ടുകളിലുണ്ടാവും എന്നാണ് സൂചന.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 2000, 500 നോട്ടുകള്‍

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 2000, 500 നോട്ടുകള്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമാ സെറ്റില്‍ ആക്രമണം

സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

Published

on

മലാപറമ്പ് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമാ സെറ്റിലെത്തി ആക്രമിച്ചത്. പ്രൊഡക്ഷന്‍ മാനേജര്‍ ടിടി ജിബു ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ജിബുവിനെ കത്തികൊണ്ട് കുത്തി മര്‍ദുക്കുകയായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗിമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു

ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Published

on

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സമിതിയുടെ അടുത്ത ചര്‍ച്ച ഫെഫ്‌കെയുമായാണ്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിര്‍ദേശിച്ചിരിക്കുന്നത്.

റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും നയരൂപീകരണ സമിതി അംഗമായിരുന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Continue Reading

Film

സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ട്; ഫെഫ്ക

സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു.

Published

on

സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേര് പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമര്‍ശിച്ചുക്കൊണ്ടും രംഗത്തുവന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടും.

15 അംഗ പവര്‍ഗ്രൂപ്പിന്റെ പേര് പുറത്തുവിടണം. ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് നേരെ ഇത് പ്ലാന്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.അതേസമയം സിനിമയില്‍നിന്നും വിലക്കിയെന്ന നടി പാര്‍വ്വതി തിരുവോത്തിന്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക കൂട്ടിച്ചേര്‍ത്തു. പ്രോജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.

Continue Reading

Trending