Connect with us

More

ഫ്രാന്‍സില്‍ ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

Published

on

 

പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ കര്‍ക്കസണില്‍ ഭീകരാക്രമണം. സൂപ്പര്‍ മാര്‍ക്കറ്റിലും പുറത്തുമായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ ഭീകരന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആളുകളെ ബന്ധികളാക്കിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.
ഇന്നലെ രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിലാണു രണ്ടു പേര്‍ കൊല്ലപ്പെട്ടത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തും മുന്‍പേ അക്രമി മറ്റൊരാളെ കൊലപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. കാര്‍ക്കസണില്‍ വെച്ചാണ് ആദ്യത്തെ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടയാളുടെ വാഹനം തട്ടിയെടുത്താണ് ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്.
വെടിക്കോപ്പുകളുമായാണ് ആക്രമി വ്യാപാര സ്ഥാപനത്തിലേക്ക് ഓടിക്കയറിത്. ആക്രോശം മുഴക്കിയതോടെ സ്ഥാപനത്തിനുള്ളിലുണ്ടായിരുന്നവര്‍ ചിതറിയോടി. ഇതിനിടയിലാണ് എട്ട് പേരെ ബന്ദികളാക്കിയത്. വ്യാപാര സ്ഥാപനത്തിലെത്തിയ സുരക്ഷാ സൈന്യം അക്രമിക്ക് നേരെ വെടിവച്ചു. മൂന്നു മണിക്കൂര്‍ നേരം നീണ്ട വെടിവയ്പ്പിന് ശേഷമാണ് അക്രമിയെ കൊലപ്പെടുത്തിയതെന്ന് സുരക്ഷാ വിഭാഗം വക്താക്കള്‍ അറിയിച്ചു.
ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവാവാണ് അക്രമത്തിനു പിന്നിലെന്നും മേയര്‍ എറിക് മെനാസി അറിയിച്ചു. സംഭവത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയും വിശദീകരണം നല്‍കി. ഭീകരാക്രമണമാണ് നടന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
സംഭവത്തിന് അരമണിക്കൂര്‍ മുന്‍പു സമീപ നഗരമായ കാര്‍ക്കസണില്‍ നാലു പൊലീസുകാര്‍ക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ഇതിനു പിന്നിലും സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമിയാണ്. രാവിലെ വ്യായാമത്തിനിടെയായിരുന്നു കാറിലെത്തിയ ഭീകരന്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തത്. ഒരാള്‍ക്കു ചുമലില്‍ വെടിയേറ്റു.
2015 ലെ പാരിസ് ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ സലാഹ് അബ്ദസ്‌ലാമിനെ വിട്ടയയ്ക്കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അന്നത്തെ ഭീകരാക്രമണത്തില്‍ 130 പേരാണു കൊല്ലപ്പെട്ടത്.

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

kerala

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Continue Reading

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

Trending