crime

കേസന്വേഷണത്തിനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

By webdesk14

February 06, 2023

കല്‍പ്പറ്റയില്‍ വാഹനപകടകേസ് അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ എസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശികളായ കിരണ്‍, ജോയ്, ധനുഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.