കാന്‍ബെറ: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും വിശ്വഹിന്ദു പരിഷത്തിനെയും ആസ്‌ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജ് ആണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.

തീവ്ര ഹിന്ദുത്വ വാദികള്‍ ആസ്‌ട്രേലിയയില്‍ സിഖ് സമൂഹത്തിനെതിരെ നടത്തുന്ന ആക്രമങ്ങള്‍ സ്‌റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഈ ഹിന്ദുത്വ നവ നാസികള്‍ സര്‍ക്കാറിന്റെ കണ്ണില്‍പെട്ടിട്ടുണ്ടോ എന്നും അവരെ എന്താണ് ചെയ്യാന്‍ ഉദ്ദേശ്യമെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു.

നേരത്തേ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ആസ്‌ട്രേലിയന്‍ ഹൈകമീഷണര്‍ രാജ്യത്തിന് നാണക്കേടാണെന്ന് മുന്‍ ആസ്‌ട്രേലിയന്‍ സെനറ്റര്‍ ലീ റിയന്നന്‍ പ്രതികരിച്ചിരുന്നു. നവംബര്‍ 15നാണ് ആസ്‌ട്രേലിയന്‍ ഹൈകമീഷണണര്‍ ബാരി ഓ ഫെറല്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചത്.

”ആര്‍എസ്എസ് ഹിറ്റ്‌ലറില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് വംശീയ ആശയത്തിനും തീവ്ര ഹിന്ദുത്വത്തിനും വേണ്ടി നിലകൊണ്ടുന്നവരാണ്” 2011 മുതല്‍ 2018 വരെ ന്യൂ സൗത്ത് വെയില്‍സിനെ പ്രതിനിധീകരിച്ച സെനറ്റര്‍ റിയന്നോന്‍ പറഞ്ഞു.