ഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ ബിടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഹാജരായ 6.52 ലക്ഷം (6,52,627) അപേക്ഷകര്‍ക്ക് nta.ac.in, ntaresults.nic.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം.

സെപ്റ്റംബര്‍ 1 മുതല്‍ ആറു വരെയാണ് ജെഇഇ മെയിന്‍ പരീക്ഷ നടന്നത്. നേരത്തെ ജെഇഇ മെയിന്‍ പരീക്ഷ ജൂലൈയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിന്നു പരീക്ഷകള്‍ നടത്തിയത്. സാനിടൈസിംഗ്, തെര്‍മല്‍ സ്‌ക്രീനിംഗ്, ഐഡി കാര്‍ഡ് പരിശോധന, അഡ്മിറ്റ് കാര്‍ഡ് പരിശോധന എന്നിവ നടത്തിയതിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം.

ജെഇഇ മെയിന്‍ പരീക്ഷ ഒന്നിലധികം സെഷനുകളിലാണ് ഈ വര്‍ഷം നടത്തുന്നത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാര്‍ച്ച് 15 മുതല്‍ 18 വരെയും ഏപ്രില്‍ 27 മുതല്‍ 30 വരെയും മെയ് 24 മുതല്‍ 28 വരെയും നടക്കും.