തിരുവനന്തപുരം: സിനിമ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി. തിയറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി.

മാര്‍ച്ച് ആറിന് ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗമാണ് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ എന്നത് മാറ്റി പകല്‍ 12 മുതല്‍ രാത്രി 12 വരെയാക്കി പുനഃക്രമീകരിച്ചത്. സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് അടക്കം 30 ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരുന്നു.

സെക്കന്‍ഡ് ഷോ അനുവദിച്ചെങ്കിലും പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടില്ല.