Connect with us

Video Stories

അന്ധയായ ബാബ വംഗയുടെ മറ്റു പ്രവചനങ്ങള്‍ ഇവയാണ്; ഇതെല്ലാം വെറും തട്ടിപ്പോ?

Published

on

അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ ഡൊണാള്‍ഡ് ട്രംപിന് യോഗമില്ലെന്ന് പ്രവചിച്ച ബാബ വംഗ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അമേരിക്കയുടെ അവസാന പ്രസിഡണ്ടാവും ഒബാമയെന്നാണ് ഈ നിഗൂഡ യോഗിയുടെ പ്രവചനം. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017 ജനുവരി 20ന് മാത്രമെ ട്രംപിന്റെ സ്ഥാനാരോഹണം നടക്കൂ എന്നതിനാല്‍ ലോകത്തെ ഉദ്വേഗത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ബാബ വംഗ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ തെക്ക് വടക്ക് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവലുമാണ് ട്രംപിന് വിനയാകുകയെന്നും പ്രവചനം തുടരുന്നു. നേരത്തെ, ഐസിസിന്റെ ഉദയവും ബോക്‌സിങ് ഡേയിലെ സുനാമിയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്തു പോവലുമെല്ലാം ഇവര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നാണ് വാദം. അമേരിക്കയുടെ 44ാം പ്രസിഡണ്ട് ഒരു കറുത്ത വര്‍ഗക്കാരനാവുമെന്നും ബാബ വംഗ പറഞ്ഞിരുന്നു.

1996ല്‍ 85ാം വയസിലാണ് ബാബ വംഗ മരണപ്പെട്ടത്. ഇക്കാലത്തിനിടക്ക് ഒട്ടേറെ പ്രവചനങ്ങള്‍ ബാബ വംഗ നടത്തിയിരുന്നു. മറ്റു ചില പ്രവചനങ്ങള്‍ ഇവയാണ്.

1. റഷ്യന്‍ ആണവ അന്തര്‍വാഹിനിയായ കുര്‍സ്‌ക് വെള്ളത്താല്‍ മൂടപ്പെടും. ലോകം അതിനെ കുറിച്ചോര്‍ത്ത് കരയും. – 2000 ആഗസ്ത് 12ന് കുര്‍സ്‌ക് ബാരന്റ്‌സ് കടലില്‍ മുങ്ങി.

2. സ്റ്റീല്‍ പക്ഷികളുടെ അക്രമണത്തില്‍ അമേരിക്കയില്‍ ഒട്ടേറെ പേര്‍ മരിക്കും – 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് ഇതെന്ന് ബാബയുടെ അനുയായികള്‍.

3. 2010ലെ അറബ് വിപ്ലവത്തോടെ മുസ്ലിം മഹാ യുദ്ധം തുടങ്ങും. യൂറോപ് ഇസ്ലാം കീഴടക്കും. 2018ഓടെ ചൈന ലോക ശക്തിയാവും.

4. 2025നും 2028നുമിടക്ക് ഒരു പുതിയ ഊര്‍ജ സ്രോതസ് കണ്ടെത്തപ്പെടും. ലോകത്തെ പട്ടിണി മാറ്റാന്‍ ഇത് ഏറെ സഹായകമാകും.

5. 2045ഓടെ മഞ്ഞ് മലകള്‍ ഉരുകാന്‍ തുടങ്ങും.

6. 2170നും 2256നുമിടക്ക് ചൊവ്വ ഗ്രഹവും ആണവ ശക്തി നേടും. ഭൂമിയില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടും.

എന്നാല്‍ പലപ്പോഴും ബാബ വംഗയുടെ പ്രവചനങ്ങള്‍ തെറ്റിയിട്ടുമുണ്ട്. 2010ല്‍ നാലു പ്രമുഖ രാഷ്ട്ര നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന പ്രവചനും 2010നും 2016നുമിടക്ക് ആണവ യുദ്ധമുണ്ടാകുമെന്ന പ്രവചനവും അതില്‍ ചിലത് മാത്രം. അതേസമയം പ്രവചനങ്ങളായി പറയുന്ന പലതും സംഭവം നടന്നു കഴിഞ്ഞതിനു ശേഷം മാത്രമാണ് പുറത്തുവിടുന്നതെന്നും ഇത് തട്ടിപ്പാണെന്നും ആരോപണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending