Football
ബഗാനും മഞ്ഞപ്പടയും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍
സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ബന്ധമായതിനാല്‍ ഇന്നത്തെ അങ്കം നിര്‍ണായകമാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഏ.ടി.കെ മോഹന്‍ ബഗാനോട് പകരം വീട്ടാന്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസരം. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ 4-2 ന് ബഗാനോട് തകര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് അതിന് ശേഷം ഏറെ മെച്ചപ്പെട്ട് ഇപ്പോള്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൊല്‍ക്കത്തക്കാര്‍ രണ്ടാമതാണ്. സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ബന്ധമായതിനാല്‍ ഇന്നത്തെ അങ്കം നിര്‍ണായകമാണ്. അവസാന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. പക്ഷേ തുടര്‍ച്ചയായി മൂന്ന് വിജയങ്ങളുമായി പഴയ കരുത്തിലേക്ക് തിരികെ വന്നിരിക്കുന്നു ബഗാന്‍. ഇന്ത്യന്‍ താരങ്ങളായ ലിസ്റ്റണ്‍ കൊളോസോ, മന്‍വീര്‍ സിംഗ് എന്നിവരാണ് നിലവില്‍ അവരുടെ തുരുപ്പ് ചീട്ടുകള്‍. പ്രധാന വിദേശ താരങ്ങളായ റോയ് കൃഷ്ണ, ഹ്യൂഗോ ബോമസ്, ഡേവിഡ് വില്ല്യംസ് എന്നിവര്‍ ഇന്ന് കളിക്കുന്നില്ല എന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമാണ്. ഇപ്പോഴും പരുക്കിന്റെ പിടിയിലാണവര്‍.
മഞ്ഞപ്പടയില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ല. മുന്‍നിരയില്‍ ജോര്‍ജ് പെരേര, അല്‍വാരോ വാസ്‌ക്കസ്, അഡ്രിയാന്‍ ലൂന ത്രയം കരുത്തരാണ്. അവസാന മല്‍സരത്തില്‍ ഇവര്‍ പഴയ ഫോമിലേക്ക് തിരികെ വന്നതാണ് കോച്ച് വുകുമനോവിച്ചിന് ആശ്വാസം. സെന്റര്‍ ബാക് മാര്‍കോ ലെസ്‌കോവിച്ച് ടീമില്‍ തിരികെയെത്തുമ്പോള്‍ ഈസ്റ്റ് ബംഗാളിനെതിരെ ഗോള്‍ നേടിയ എനസ് സിപോവിച്ചിന് അവസരം നല്‍കുമോ എന്നതാണ് ചോദ്യം. നാല് വിദേശ താരങ്ങള്‍ക്ക് മാത്രം അവസരമുള്ളപ്പോള്‍ ആരെയെല്ലാം കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് കോച്ച് വ്യക്തമാക്കി. പോയിന്റ് ടേബിളില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്ക് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുമ്പോല്‍ ഇനിയുള്ള മല്‍സരങ്ങളെല്ലാം നിര്‍ണായകമാണ്. തോല്‍ക്കാന്‍ പാടില്ല എന്നത് തന്നെയാണ് പ്രധാനം. 15 മല്‍സരങ്ങളില്‍ നിന്ന് മഞ്ഞപ്പട നേടിയിരിക്കുന്നത് 26 പോയിന്റാണ്. ബഗാന്‍ 15 കളികളില്‍ നിന്ന് 29 ല്‍ നില്‍ക്കുന്നു. കേരളത്തിന്റെ കാവല്‍ക്കാരന്‍ പ്രഭ്ശുഖന്‍ ഗില്ലിന് ഇന്ന് പിടിപ്പത് പണി ഉറപ്പാണ്. വിദേശ മുന്‍നിരക്കാര്‍ ബഗാന്‍ അണിയില്‍ ഇല്ലെങ്കിലും രണ്ട് ഇന്ത്യക്കാര്‍ ഗോള്‍മുഖത്ത് വെല്ലുവിളിയാണ്. ഇതിനകം ഏഴ് ഗോളുകള്‍ നേടിയ ഗോവക്കാരന്‍ കൊളോസോയും അഞ്ച് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച മന്‍വീറും ഉഗ്ര ഫോമിലാണ്. മന്‍വീര്‍ തുടര്‍്ച്ചയായ മൂന്ന് മല്‍സരങ്ങളിലും സ്‌ക്കോര്‍ ചെയ്തു. റോയ് കൃഷ്ണക്കും ഡേവിഡ് വില്ല്യംസിനും ശേഷം തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ സ്‌ക്കോര്‍ ചെയ്യുന്ന മൂന്നാമത് താരമെന്ന ബഹുമതിയും ഇന്ത്യന്‍ മുന്‍നിരക്കാരനുണ്ട്. കോളോസോയവട്ടെ ഈ സീസണില്‍ 57 തവണയാണ് പന്ത് ഗോളിലേക്ക് ലക്ഷ്യം വെച്ചത്. മന്‍വീര്‍ 35 ഗോള്‍ ഷോട്ടുകളും പായിച്ചിട്ടുണ്ട്. ഗില്ലും നല്ല ഫോമില്‍ തന്നെ. കളിച്ച 12 മല്‍സരങ്ങളില്‍ അഞ്ചിലും അദ്ദേഹം ഗോള്‍ വഴങ്ങിയിട്ടില്ല. ആകെ പത്ത് ഗോളുകളാണ് ഇതിനകം അദ്ദേഹം വഴങ്ങിയത്. ഇന്നലെ ബെംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് പരാജയപ്പെട്ടത് ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമാണ്. സെമി സാധ്യത നിലനിര്‍ത്തിയ ടീമായിരുന്നു ബെംഗളൂരു. തുടക്കത്തില്‍ ഒരു ഗോള്‍ ലീഡ് നേടിയ ശേഷമാണ് അവര്‍ രണ്ട് വാങ്ങി തോറ്റത്.
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
india3 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

