ഫോട്ടോ എടുക്കുന്നതിനിടെ തന്റെ ആരാധകനായ ഫോട്ടോഗ്രാഫറെ തല്ലി തെലുങ്ക് സിനിമാ താരവും എംഎല്‍എയുമായ ബാലകൃഷ്ണ. ഹിന്ദുപുരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫോട്ടോഗ്രാഫറെ തല്ലിയത്. ബാലകൃഷ്ണയുടെ വീഡിയോ എടുത്തതിനാണ് സോമു എന്ന ആരാധകനെ മര്‍ദിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ബാലകൃഷ്ണന്‍ സോമുവിനെ കയര്‍ക്കുന്നതും മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം.

ബാലകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ അടി കിട്ടിയ ആരാധകന്‍ സോമു തന്നെ വിശദീകരണവുമായി വന്നു. താന്‍ ബാലയ്യയുടെ കടുത്ത ആരാധകനാണ്. രാവിലെ മുതല്‍ രാത്രി 8 മണി വരെ അദ്ദേഹത്തിന്റെ എല്ലാ പരിപാടിയിലും പങ്കെടുത്തു. അവസാനം ബാലയ്യ സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് അറിയാതെ തന്നെ തള്ളിമാറ്റുകയായിരുന്നു. എന്‍ബികെ ഫാന്‍സിനെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്‌നമല്ല. അദ്ദേഹം തന്നെ തൊട്ടതില്‍ അഭിമാനമുണ്ട്. ജയ് ബാലയ്യ, ജയ് ടിഡിപി എന്നും സോമു പറഞ്ഞു.

അതേസമയം ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ബാലകൃഷ്ണക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.