യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ഗരത് ബെയ്ല്‍ 57-ാം സെക്കന്റില്‍ നേടിയ ഗോള്‍ അതിമനോഹരമായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹെഡ്ഡ് ചെയ്തു നല്‍കിയ പന്ത് വായുവില്‍ വെച്ചു തന്നെ തകര്‍പ്പന്‍ വോളിയിലൂടെ വെല്‍ഷ് താരം വലയിലെത്തിക്കുകയായിരുന്നു. 23 വാര അകലെ നിന്നുള്ള ഷോട്ട് തടയാന്‍ വാഴ്‌സോ കീപ്പര്‍ ഡൈവ് ചെയ്‌തെങ്കിലും പിടിനല്‍കാതെ പന്ത് പോസ്റ്റിന്റെ ഇടതുമൂലയില്‍ തുളച്ചു കയറി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ വേഗതയേറിയ ഗോളാണിത്.

മത്സരത്തില്‍ മറ്റ് മൂന്ന് ലോങ് റേഞ്ചര്‍ ഗോളുകള്‍ കൂടി പിറന്നപ്പോള്‍ റയലിന് സമനില വഴങ്ങേണ്ടി വന്നു.

Related: ചാമ്പ്യന്‍സ് ലീഗ്: അടച്ചിട്ട സ്റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് സമനില വഴങ്ങി