kerala
‘ബാപ്പ ഓര്‍മയിലെ നനവ്’; ബഷീറലി തങ്ങളുടെ പുസ്തകം നാളെ പ്രകാശിതമാകും
പ്രകാശനം ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍
മലപ്പുറം: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-മത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ പുസ്തകം ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പ്രകാശനം നാളെ (ശനി) വൈകീട്ട് ഏഴു മണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ നടക്കും.
ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, നിലപാടുകള്‍, ഇടപെടലുകള്‍, നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രത എന്നിവയുള്‍ക്കൊള്ളിച്ചുള്ള ബഷീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകം. കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷനാണ് പ്രസാധനം.
പുസ്തകത്തിന്റെ പ്രകാശനം നാളെ പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ബുക്ഫയര്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് പുസ്തക പരിചയവും ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ചര്‍ച്ചയും നടക്കും . മലപ്പുറം ജില്ലയിലെ പാണക്കാട്ട് 1971 ഡിസംബര്‍ 26 ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുതിര്‍ന്ന മകനായി ജനിച്ച സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം എല്‍.പി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനവും മഅ്ദനുല്‍ ഉലൂം യു.പി സ്‌കൂള്‍, ദാറുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്ന് ഉപരി പഠനവും നടത്തി.
കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനവും നടത്തി. 1994ല്‍ അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ ബിരുദവും തുടര്‍ന്ന് പ്രസ്തുത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1995ല്‍ ലോബര്‍ ഇന്‍ ലോയിലും അറബികിലും ഡിപ്ലോമയും കരസ്ഥമാക്കി. 1996-98 വര്‍ഷത്തില്‍ പൂനയിലെ സൈബര്‍ ഓട്ടോണമസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എം.ബി.എ ബിരുദവും നേടി. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ കോര്‍ട്ട് മെമ്പറായി സേവമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍, കേരള മുസ്‌ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ (കെ.എം.ഇ.എ) പ്രസിഡന്റ്, ഏറനാട് മുസ്‌ലിം എജ്യൂക്കേഷണല്‍ അസോസിയേഷന്‍ (ഇ.എം.ഇ.എ) പ്രസിഡന്റ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ്, കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് ചെയര്‍മാന്‍, ഐഡിയല്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അറ്റലസ് ഐഡിയല്‍ ഇന്റര്‍ നാഷണല്‍ കോളേജ് ചെയര്‍മാന്‍, മണ്ണാര്‍കാട് ദാറുന്നജാത്ത് യതീം ഖാന വൈ.പ്രസിഡന്റ്, തൂത ദാറുല്‍ ഉലൂം യതീം ഖാന വൈ.പ്രസിഡന്റ്, പുലാമന്തോള്‍ ദാറുന്നജാത്ത് ബനാത്ത് യതീം ഖാന പ്രസിഡന്റ്, തുടങ്ങിയ നിരവധി പദവികള്‍ അനുഷ്ഠിച്ച് വരുന്നു.
വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് 2008 ല്‍ ഖത്തര്‍ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍ സൗത്ത് സോണ്‍ കമ്മിറ്റിയുടെ കെ.എം സീതി സാഹിബ് അവാര്‍ഡും, 2012 ല്‍ കൊച്ചിന്‍ സെന്റ് ജോര്‍ജ് പുരസ്‌കാരവും നേടിയിട്ടുണ്ട്. സച്ചാര്‍ പരിഹാരം തേടുമ്പോള്‍, ദീപ്ത വിചാരങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ഖുവൈത്ത്, തായ്‌ലാന്റ്, ഈജിപ്ത്, മല്യേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, തുര്‍ക്കി, അമേരിക്ക, യു.കെ, ചൈന, ഇറ്റലി, ഇന്ത്യനേഷ്യ, എന്നീ രാജ്യങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ ശമീമ ബശീറലി, മക്കള്‍: ആയ്ഷ ലുലു, സയ്യിദ് മുഹമ്മദലി ഹിശാം ശിഹാബ്, സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ്.
kerala
കലയുടെ കനാലാട്ടത്തിന് ഇന്ന് തിരി തെളിയും
ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും.
വണ്ടൂർ: മലപ്പുറംറവന്യൂ ജില്ലാ കലോൽസവത്തിന് ഇന്ന് മുതൽ 22 വരെവണ്ടൂർവി.എം.സി.ജി.എച്ച്.എസ്.എസ്.സ്കൂളിലും, വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, ഗുരുകുലം വിദ്യാനികേതൻ സ്കൂളിലുമായി നടക്കും.ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും. ദിവസവും
19 വേദികളിലായി നടക്കുന്ന മത്സരങ്ങൾ നാളെ 10 വേദികളിലായി നടക്കും.22 റൂമുകളിലായി രചനാ മത്സരങ്ങളും നടക്കും.
കഥകളി, പൂരക്കളി, പരിച മുട്ട്,ഓട്ടൻ തുള്ളൽ, പാഠകം ഗോത്ര വർഗ്ഗ കലയായ പളിയ നൃത്തം, മലപുലയാട്ടം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങളും വേദി കീഴടക്കും. ബുധനാഴ്ചയോടെ മുഴുവൻ വേദികളും സജീവമാകും
മത്സരങ്ങൾ ദിവസവും 9.30 ന് ആരംഭിക്കും വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത്
11301 പ്രതിഭകൾ.
വേദി 5
ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി
വേദി 6
1.ഹൈസ്‌കൂൾ വിഭാഗം യക്ഷ ഗാനം
2.ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം പരിച മുട്ട്
വേദി 7
1.ഹൈസ്‌കൂൾ വിഭാഗം
കഥകളി സംഗീതം
(ആണ്,പെണ്)
2.ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതം (ആണ് ,പെണ്)
3.ഹൈസ്‌കൂൾ വിഭാഗം,
ഹയർ സെക്കൻഡറി വിഭാഗംകഥകളി (ആണ്,പെണ്)
വേദി 8
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം (ആണ്,പെണ്)
വേദി 11
ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മദ്ദളം,മൃദംഗം, തബല,ഗഞ്ചിറ,ഘടം
വേദി 12
യു. പി ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ
(ആണ്,പെണ്)
വേദി 13
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം
മലപ്പുലയാട്ടം,പളിയ നൃത്തം
വേദി 17
സംസ്‌കൃതം
ഹൈസ്‌ക്കൂൾ വിഭാഗം,ഹയർ സെക്കൻഡറി വിഭാഗം പാഠകം
വേദി 18
യു. പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം തമിഴ് പദ്യം ചൊല്ലൽ,തമിഴ് പ്രസംഗം
വേദി 19
യു. പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കന്നഡ പദ്യം ചൊല്ലൽ, കന്നഡ പ്രസംഗം
വേദി 21
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം
ബാന്റ് മേളം
18 ന് ചൊവ്വാഴ്ച വേദി 1,2,3,4,9,10,14,15,16 വേദികളിൽ മത്സരമില്ല ബുധനാഴ്ച ആയിരിക്കും മുഴുവൻ വേദികളും സജീവമാവുക
kerala
മുത്തങ്ങ എം.ഡി.എം.എ കേസ് ഒരാള്‍ കൂടെ പിടിയില്‍
മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയ ഒക്ടോബര്‍ മാസത്തെ കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് സ്വദേശിയായ വി. വിഷ്ണു (25) വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 9ന് കര്‍ണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കാറില്‍ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ കെ. അഭിലാഷ് (44), അദീബ് മുഹമ്മദ്് സാലിഹ് (36), അബ്ദുള്‍ മഷൂദ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി വിഷ്ണുവിന്റെ പേര് പുറത്ത് വന്നത്.
kerala
ബി.എല്‍.ഒമാര്‍ ജീവിതം ബലി നല്‍കുമ്പോള്‍
കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ്, രാജസ്ഥാനില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച മുകേഷ് ജംഗിദ്.
എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മാനസിക സംഘര്‍ഷം താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചതു ബൂത്ത്‌ലെ വല്‍ ഓഫീസര്‍മാരായ (ബി.എല്‍.ഒ) രണ്ടു പേര്‍. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ്, രാജസ്ഥാനില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച മുകേഷ് ജംഗിദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന ആരോപണം ശരിവെയ്ക്കുന്നതായിരുന്നു ഈ രണ്ട് മരണങ്ങളും. വോട്ടര്‍മാര്‍ക്കു ഫോം നല്‍കി പൂരിപ്പിച്ചു വാങ്ങിയാല്‍ പോരേ എന്നു ചോദിക്കുന്ന ജില്ലാ ഭരണകൂടങ്ങള്‍ ബി.എല്‍.ഒമാര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയുന്നില്ല.
കനത്ത ജോലി ഭാരവും എണ്ണപ്പെട്ട ദിനങ്ങളുമാണ് ഓരോ ബി.എല്‍.ഒമാരെയുംതളര്‍ത്തി കളഞ്ഞത്. എസ്.ഐ.ആര്‍ ഫോം വിതരണവും പൂരിപ്പിക്കലും ഡിജിറ്റലൈസ് ചെയ്യലും അടക്കം പൂര്‍ത്തിയാക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ മുന്നിലുള്ളത് ഏഴു ദിനങ്ങള്‍ മാത്രം. ശ നിയും ഞായറും ജോലി ചെയ്താല്‍ പോലും ഫോം വിതരണം ചെയ്തു തിരികെ വാങ്ങാനാവില്ല. മാനസിക സംഘര്‍ഷം മാത്രമല്ല, ആത്മഹത്യ പോലും നടക്കുമെന്ന മുന്നറിയിപ്പുമായി ബി.എല്‍.ഒ മാര്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ദിവസങ്ങള്‍ വെട്ടികുറച്ചതും ഓരോ ദിവസവും ചെയ്യേണ്ട ഡ്യൂട്ടിക്കു ടാര്‍ജറ്റ് നിശ്ചയിച്ചതുമാണ് ബി.എല്‍ .ഒ മാരുടെ ജോലി ഭാരം അതികഠിനമാക്കിയത്.
വീടുകളില്‍ ആളില്ലാത്തതും തൊട്ടടുത്തു താമസിക്കുന്നര്‍ക്കു പോലും അയല്‍ക്കാരെ കുറിച്ച് അറിവില്ലാത്തതുമാണ് എസ്. ഐ.ആര്‍ ഫോം വിതരണത്തില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ട്. കൊച്ചി നഗരമധ്യത്തിലെ പടുകൂറ്റന്‍ ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ ഫ്‌ലാറ്റ് വിറ്റു പോയതായി അവിടെയെത്തിയ വനിതാ ബി.എല്‍.ഒ അറിയുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവര്‍ക്ക് ഇവരെ അറിയുകയുമില്ല. ഇനി ഈ വീട്ടുകാരെ എങ്ങനെ കണ്ടത്തും എന്നതാണ് ഇവിടെയെത്തിയ വനിതാ ബി.എല്‍.ഒ നേരിടുന്ന പ്രതിസന്ധി. നഗരങ്ങളില്‍ ഇത്തരത്തില്‍ വീടുകള്‍ വിറ്റുപോയവരും ഫ്‌ലാറ്റുകള്‍ മാറിയവരും ഉണ്ടെന്ന് ബി.എല്‍.ഒ പറയുന്നു.
എന്നാല്‍, എറണാകുളം ജില്ലയിലെ മറ്റൊരു ഉദ്യോഗസ്ഥ നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്. എസ്.ഐ.ആര്‍ ജോലി ചെയ്തു തുടങ്ങിയതോടെ വീട്ടുകാര്യങ്ങള്‍ താളം തെറ്റിയതായി ഉദ്യോഗസ്ഥയായ ബി. എല്‍.ഒ പറയുന്നു. വീട്ടിലുള്ളതു രണ്ട് കുട്ടികള്‍. ഒരാള്‍ക്ക് ഒരുവയസ് പോലും പൂര്‍ ത്തിയായിട്ടില്ല. മറ്റേയാള്‍ എല്‍.പി സ്‌ളില്‍ പഠിക്കുന്നു. ഇവരുടെ കാര്യങ്ങള്‍ നേരെ ചൊവ്വേ നോക്കിയിട്ടു ദിവസങ്ങളായി. ശനിയും ഞായറും എസ്.ഐ.ആര്‍ ഫോം വിതരണം ചെയ്യാന്‍ പോയി. കോട്ടയത്തെ ബി.എല്‍.ഒയ്ക്ക് നേരിട്ടത് മറ്റൊരനുഭവമാണ്. പലരോടും അന്വേഷിച്ചും അലഞ്ഞുമാണ് പട്ടികയിലെ വീട്ടുകാരുടെ വീടു കണ്ടുപിടിച്ചത്. എത്തിയപ്പോഴാവട്ടെ വീട് പൂ ട്ടി കിടക്കുന്നു. വിട്ടുകാര്‍ എവിടെ പോയെ ന്നോ എന്ന് വരുമെന്നോ തൊട്ടടുത്ത് താമസിക്കുന്നവര്‍ക്കു പോലും അറിയില്ല. ലെറ്റര്‍ബോക്‌സില്‍ നിക്ഷേപിക്കാന്‍ നോക്കി യെങ്കിലും അങ്ങനെ ഒന്ന് അവിടെ കണ്ടില്ല. അവസാനം ഫോം നല്‍കാനാവാതെ തിരികെ പോന്നു.
നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലു വരെയാണ് എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി ഇലക്ഷന്‍ കമ്മീഷന്‍ ബി.എല്‍.ഒമാര്‍ക്കു നല്‍കിയ സമയ പരിധി. ഈ സമയത്തിനുള്ളില്‍ ഫോം വിതരണം ചെയയ്തു പൂരിപ്പിച്ചു വാങ്ങുകയും ഡിസംബര്‍ ഒന്‍പതിന് കരട് പട്ടിക പുറത്തുവിടാനുമായിരുന്നു തീരുമാനം. എന്നാല്‍, ഫോം കിട്ടിയതാവട്ടെ മൂന്ന് ഘട്ടങ്ങളായാണ്. ആദ്യം 300 ഫോമുകളാണ് ലഭിച്ചത്. പിന്നീട് 600 ഫോമുകള്‍ വീതം രണ്ട് ഘട്ടമായും ലഭിച്ചു. എല്ലാ ജില്ലകളിലും ഇതു തന്നെയായിരുന്നു അവസ്ഥയെന്നും ബി.എല്‍.ഒമാര്‍ ചൂണ്ടിക്കാട്ടുന്നു. ഫോം നല്‍കാനും വാങ്ങാനുമായി ഒരു വീട്ടില്‍ രണ്ട് തവണയെങ്കിലും എത്തണം. ഒരു വീട്ടില്‍ അഞ്ച് മുതല്‍ 10 മിനിറ്റ് വരെ സമയം ചിലവഴിക്കേണ്ടതാ യി വരുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതോടെ ഒരു ദിവസം നിശ്ചയിച്ചുറപ്പിച്ച എണ്ണം വീടുകളില്‍ കയറാന്‍ കഴിയില്ല. വിടുകളിലെത്തിയാല്‍ വീട്ടുകാര്‍ക്ക് ഒട്ടേറെസംശയങ്ങളാണുള്ളത്. ഫോമിലെ ചില ടെക്‌നിക്കല്‍ പദങ്ങള്‍ പോലും പലര്‍ക്കും അറിയില്ല.
ബി.എല്‍.ഒമാരുടെ സഹായമില്ലാതെ പൂരിപ്പിച്ചാല്‍ തെറ്റ് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ആദ്യ ഭാഗം പൂരിപ്പിക്കാനാണ് ബി.എല്‍.ഒ മാര്‍ പറയുന്നത്. രണ്ടാം ഭാഗം 2002 ലെ വിവരങ്ങളാണ്. ഇത് പലപ്പോഴും വീട്ടുകാര്‍ക്ക് അറിവില്ല. ഈ ഭാഗം പൂര്‍ത്തിയാക്കുകയാണ് ഏറെ വെല്ലുവിളി. ഏകദേശം 23 വര്‍ ഷം മുന്‍പുള്ള വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. അന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നോ, വോട്ട് ചെയ്തിരുന്നോ, ഏത് ബൂത്തെന്നോ പലര്‍ക്കും അറിവില്ല. മാത്രമല്ല, 2002ന് ശേഷം കേരളത്തില്‍ നടപ്പാക്കിയ മണ്ഡലങ്ങളുടെ പുനര്‍വിഭജനം 2002ലെ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്തി.
പുതിയ മണ്ഡലങ്ങള്‍ വരികയും പഴയ ചില മണ്ഡലങ്ങള്‍ ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഈ മണ്ഡല പുനര്‍നിര്‍ണയമോടെ ചില മണ്ഡലങ്ങളിലേക്ക് പുതിയ പഞ്ചായത്തുകള്‍ വന്നു. ചില പഞ്ചായത്തുകള്‍ മറ്റു മണ്ഡലങ്ങളുടെ ഭാഗമായി. ഇതോടെ ബൂത്ത് നമ്പറിലും മാറ്റങ്ങള്‍ സംഭവിച്ചു. പഴയ ബൂത്ത് നമ്പറുകളാവട്ടെ വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ജനപ്രതിനിധികള്‍ക്കു പോലും അറിവില്ല. വിവാഹം കഴിച്ചു മറ്റു ജില്ലകളിലെ ഭര്‍ത്താവിന്റെയോ ഭാര്യയുടെ വീട്ടിലെ ത്തിയവര്‍ക്കും പുതിയ വീട്ടിലേക്ക് താമസം മാറിയവര്‍ക്കും ഫോം പൂരിപ്പിക്കാന്‍ പഴയ ബൂത്ത് നമ്പര്‍ വേണ്ടി വരും. ഇതു കണ്ടെത്താനും വഴികളില്ല എന്നതാണു മറ്റൊരു വസ്തുത.
ഈ മാസം നാലു മുതല്‍ ഡിസംബര്‍ നാല് വരെ സമയം നല്‍കിയിട്ട് കഴിഞ്ഞ 14-ന് തീര്‍ക്കണം എന്നു അന്ത്യശാസനം നല്‍കിയതാണ് ബി.എല്‍.ഒമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയത്. 10 ാം തീയതി കിട്ടിയ മുഴുവന്‍ ഫോമും 14ന് മുഴുവന്‍ വിതരണം ചെയ്യണമെന്ന് ടാര്‍ജറ്റും നിശ്ചയിച്ചു. ഈ സമയം പകുതി ഫോമുകള്‍ പോ ലും പലരും വിതരണം ചെയ്തിരുന്നില്ല. ഇതോടെ ഓരോ ദിവസും നല്‍കേണ്ട ഫോമുകളുടെ ടാര്‍ജറ്റ് അടിച്ചേല്‍പ്പിച്ചു. ഫോമുകള്‍ 25ന് തിരികെ വാങ്ങി ഉടന്‍ തന്നെ ഡിജിറ്റലൈസ് ചെയ്യണമെന്നായി രുന്നു അടുത്ത നിര്‍ദേശം.
പ്രത്യേകം ത യാറാക്കിയ ആപ്പ് ഫോണില്‍ അപ്പ്ലോഡ് ചെയ്തു വേണം ഡിജിറ്റലൈസ് ചെ യ്യാന്‍. ഓരോ ഫോമും ഫോട്ടോ എടുത്ത് അപ്പുലോഡ് ചെയ്യണം. ഒരാളുടെ ഫോം അപ്പ് ലോഡ് ചെയ്യാന്‍ 15 മുതല്‍ 20 മിനി റ്റു വരെ വേണ്ടി വരും. 2002ലെ വോട്ടര്‍പട്ടികയും നോക്കേണ്ടതുണ്ട്. ഇതിനും വേ ണം ദീര്‍ഘ സമയം. ഈ മാസം ഫോമു കള്‍ ഡിജിറ്റലൈസ് ചെയ്യണമെന്നാണ് നിര്‍ദേശം. ഓരോ ദിവസവും ജോലി ഭാ രം ഏറിയതോടെ ചുമതല ഏറ്റെടുത്ത ബിഎല്‍ഒമാര്‍ എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണിപ്പോള്‍.
-
india14 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

