കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഇതുവരെ ഫലം എത്തുമ്പോ തൃണമൂല്‍ 46 വോട്ടുകള്‍ക്ക് മുന്നില്‍, ബിജെപി 52 എന്നിങ്ങനെയാണ് ആദ്യ ഫലസൂചന. അതേസമയം പോസ്റ്റല്‍ വോട്ടില്‍ മറ്റുള്ളവര്‍ക്ക് ഒരു ലീഡ് പോലുമില്ല.

അതേസമയം പുതുച്ചേരിയിലും തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. 30 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്‍ഡിഎ നാല് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.