അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരിക. അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം.

അതേസമയം കേരളത്തില്‍ എട്ടു മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങി. പലയിടത്തും എല്‍ഡിഎഫും യുഡിഎഫും മാറി മാറി ലീഡ് ചെയ്യുന്നു.