Connect with us

kerala

ഉഷ്ണകാല ദുരന്തങ്ങളെ കരുതിയിരിക്കുക! ; മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളും പൊതുജനങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അവര്‍ക്കായുള്ള വിശദമായ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രവര്‍ത്തന മാര്‍ഗരേഖ

Published

on

കൊച്ചി: ഉഷ്ണകാലത്ത് പ്രതീക്ഷിക്കാവുന്ന ദുരന്തങ്ങളായ ഉഷ്ണതരംഗം, ഇടിമിന്നല്‍, കുടിവെള്ളക്ഷാമം, സൂര്യാഘാതം എന്നിവയെ നേരിടാനായുള്ള വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളും പൊതുജനങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അവര്‍ക്കായുള്ള വിശദമായ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രവര്‍ത്തന മാര്‍ഗരേഖ.

ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ പരിചയപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഉഷ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വരുന്ന മൂന്ന് മാസക്കാലം ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് രാത്രികാല താപനിലയില്‍ വര്‍ദ്ധനവിന് സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

തുറസ്സായ ഇടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളികള്‍, മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കരുതല്‍ ഈ കാലത്ത് സ്വീകരിക്കണം. സൂര്യാഘാതമേറ്റാല്‍ മരണസാധ്യത 50 ശതമാനംവരെയാകാമെന്നത് ഗൗരവമേറിയ വസ്തുതയാണ്. ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് പൂര്‍ണമായും മാതൃഭാഷയില്‍ തയ്യാറാക്കിയ ആദ്യത്തെ പ്രവര്‍ത്തനരേഖയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ.

ഉഷ്ണകാല ദുരന്ത ലഘൂകരണത്തിനായി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ പ്രവര്‍ത്തനരേഖ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സൂര്യാതപത്തിന്റെ അളവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാതപ സൂചിക പരിശോധിച്ച് ജില്ലാതലത്തില്‍ മുന്നറിയിപ്പ് നല്‍കും. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ചെറുക്കുന്നതിനായി നിര്‍മാണ രീതികളിലുള്‍പ്പെടെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് യോഗത്തില്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ ശ്രമം; അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍

മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.

Published

on

തൃശൂര്‍ മുണ്ടൂരില്‍ സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി തങ്കമണി (75)യാണ് കൊല്ലപ്പെട്ടത്. മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. അമ്മ വീണ് തലക്കടിച്ച് മരിച്ചുവെന്നാണ് സന്ധ്യ ആദ്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതോടെ തങ്കമണി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയും നിധിനും ചേര്‍ന്നാണ് തങ്കമണിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായാണ് ഇരുവരും അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രാത്രിയില്‍ പറമ്പിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

 

Continue Reading

kerala

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.

Published

on

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.

കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.

വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു.

ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി; വിദ്യാര്‍ഥിനിയുടെ കൈ അറ്റു

വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.

Published

on

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ ഭീകരാപകടത്തില്‍ എംഎല്‍ടി വിദ്യാര്‍ത്ഥിനിയായ യുവതിയുടെ കൈ അറ്റുപോയി. നാഗരുകുഴി സ്വദേശി ഫാത്തിമ (19)യാണ് ഗുരുതരമായി പരിക്കേറ്റത്. വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.

പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫാത്തിമയും മറ്റൊരു വിദ്യാര്‍ത്ഥിനിയായ കുറ്റിമൂട് സ്വദേശിയായ ഷബാന (19)യും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെയാണ് പിന്നിലൂടെ എത്തിയ സ്വിഫ്റ്റ് ബസ് മറികടക്കുന്നതിനിടെ തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞുവീണപ്പോള്‍ പിന്നിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും ഈ സമയം കൈയിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ എത്തി ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേര്‍ക്കുന്നതിനായി പിന്നീട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനക്കും പരിക്കുകളുണ്ട്.

ഇരുവരും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ എംഎല്‍ടി വിദ്യാര്‍ത്ഥിനികളാണ്.

 

Continue Reading

Trending