ന്യൂഡല്‍ഹി: ദേശീയ പതാകയില്‍ നിന്ന് പച്ച നിറം മാറ്റി കാവി നിറമാക്കണമെന്ന് ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘ്. ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിലാണ് ഇന്ത്യന്‍ദേശീയ പതാകയിലെ നിറം മാറ്റുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിക്കുന്നത്.

ന്യൂനപക്ഷം എന്ന ആശയം ഇല്ലാതാക്കണമെന്നും മാസികയുടെ കവര്‍ഫോട്ടോയില്‍ പറയുന്നു. പതാകയില്‍ നിന്ന് പച്ചവെട്ടിമാറ്റി പകരം കാവി നിറം നല്‍കിയ ദേശീയ പതാകയാണ് കവര്‍ഫോട്ടോയായി ഉപയോഗിച്ചിരിക്കുന്നത്. പച്ചനിറമില്ലാത്ത പതാകയാണ് ഞങ്ങള്‍ക്ക് ആവശ്യമെന്നും കവര്‍ഫോട്ടോയില്‍ തന്നെ പറയുന്നുണ്ട്. സെപ്തംബറിലെ മാസികയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്.