കോഴിക്കോട്: മോദി സര്‍ക്കാരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ഭിന്നതകള്‍ മറന്നുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടിക്കാഴ്ച്ചകളില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ ചില കാര്യങ്ങളില്‍ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല. രാഷ്ട്രീയമായി എങ്ങനെയായിരുന്നാലും സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും അനുകൂലമായ നിലപാടാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തെ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ പണം ചെലവഴിക്കാന്‍ തയ്യാറാണെന്ന് വകുപ്പ് മന്ത്രിയായ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.