Connect with us

main stories

‘ഇനി ബൈഡന്‍ യുഗം’; അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

കാപ്പിറ്റോളില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്

Published

on

വാഷിങ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. യു.എസ്. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.

കാപ്പിറ്റോളില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

538 ഇലക്ടറല്‍ വോട്ടുകളില്‍ 306 ഉം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ബൈഡന്‍ വിജയമുറപ്പിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ട്രംപിന് 232 വോട്ടുകളെ നേടാന്‍ സാധിച്ചിരുന്നുള്ളൂ. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന എഫ്.ബി.ഐ. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

Trending