Connect with us

GULF

സൗദിയിലെ തൊഴിലിടങ്ങളില്‍ വമ്പന്‍ മാറ്റം; പുതിയ നിയമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ അംഗീകാരം

സൗദി ഒഫീഷ്യല്‍ ഗസറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത്

Published

on

റിയാദ്: സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓവര്‍ടൈം ജോലിക്കുള്ള നിയമങ്ങള്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ചു. സൗദി ഒഫീഷ്യല്‍ ഗസറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങളുള്ള എല്ലാ പൊതു സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഔദ്യോഗിക അവധി ദിവസങ്ങളിലും ചില ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ അധികാരപ്പെടുത്തുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ജീവനക്കാരെ ഓവര്‍ ടൈം ജോലിക്കായി നിയോഗിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ കൃത്യമായ നിയമാവലികള്‍ പിന്തുടരണം. ജീവനക്കാര്‍ക്ക് നല്‍കുന്ന ജോലി സംബന്ധമായ കാര്യങ്ങള്‍ അതത് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകരിച്ച സാമ്പത്തിക, ഭരണപരമായ ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ധനകാര്യ, മാനവ വിഭവശേഷി മന്ത്രാലയങ്ങളുമായുള്ള കരാറില്‍, ഓരോ സ്ഥാപനവും ജോലിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നതെന്ന് ഉറപ്പുവരുത്തണം.

ഓവര്‍ ടൈം ജോലിക്കായി നിയോഗിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകള്‍ സ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണം. ഇതുമൂലം പൊതുഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യതകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും സൗദി ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം, ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ വലിയൊരു സമൂഹം തന്നെ കഴിയുന്നുണ്ട്.

അടുത്തിടെ തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും അതിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാനും രാജ്യം ശ്രമിച്ചിരുന്നു. 2020ല്‍ സൗദി അറേബ്യ പ്രധാനപ്പെട്ട തൊഴില്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിരുന്നു, സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.

അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കാരങ്ങള്‍, തൊഴില്‍ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റീഎന്‍ട്രി വിസ അനുവദിക്കുകയും ചെയ്യുന്നു.

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

Trending