കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ 5 സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 5 പേരാണ് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി രാജു, റജി വര്‍ഗീസ്, ശാസ്താ മധു, സുരേന്ദ്രന്‍, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

എറണാകുളം സിബിഐ കോടതിയില്‍ ഇവരെ നാളെ ഹാജരാക്കും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍ എന്നിവരെ നേരത്തെ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സിബിഐ തിരുവന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.