കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. ലോക എയ്ഡ്‌സ് ദിനമായ ഇന്ന് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ കണക്കുകള്‍. 2010ന് ശേഷം ഓരോ വര്‍ഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണം 23 ശതമാനം കുറഞ്ഞെന്നാണ് ഐക്യരാഷ്ട്ര സംഘടന ഈയിടെ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകമാനം 3,80,00000 എച്ച്.ഐ.വി. ബാധിതരാണ് ഉള്ളത്. അതില്‍ 3,60,00000 പേര്‍ പ്രായപൂര്‍ത്തിയായവരും 18 ലക്ഷം പേര്‍ പതിനാല് വയസ് വരെയുള്ള കുട്ടികളുമാണ്. 2019ല്‍ മാത്രം 17 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 6,90,000 പേരാണ് 2019ല്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചത്.

1981 മുതല്‍ 2020 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് ബാധിച്ചവര്‍ ചിട്ടയായ മരുന്നും ആഹാരക്രമവും ജീവിതചര്യയും പാലിച്ചാല്‍ ജീവിതം സുരക്ഷിതമാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഭൂരിഭാഗം എയ്ഡ്‌സ് രോഗികളും യുവാക്കളാണ്. സുരക്ഷിതമല്ലാത്ത സ്വറസ് ബാധിച്ചവര്‍ ചിട്ടയായ മരുന്നും ആഹാരക്രമവും ജീവിതചര്യയും പാലിച്ചാല്‍ ജീവിതം സുരക്ഷിതമാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഭൂരിഭാഗം എയ്ഡ്‌സ് രോഗികളും യുവാക്കളാണ്. സുരക്ഷിതമല്ലാത്ത സ്വവര്‍ഗ ബന്ധത്തിലേര്‍പ്പെടുന്നതാണ് പ്രധാന കാരണമെന്ന് പഠനങ്ങളില്‍ പറയുന്നു.

എച്ച്.ഐ.വി. (ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്‌സ് ആയി കണക്കാക്കുന്നത്. എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സിനെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ 1987 ലാണ് എയ്ഡ്‌സ് ദിനാചരണം എന്ന ആശയം മുന്നോട്ടുവെച്ചത്. 1988 ഡിസംബര്‍ ഒന്നിന് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനം ആചരിക്കുകയുണ്ടായി. തുടര്‍ന്ന് ഓരോ വര്‍ഷവും രോഗം വരാതിരിക്കാനും കരുതല്‍ നടപടിയും ഇത് ബാധിച്ചവര്‍ക്കുള്ള ചികിത്സയെ പറ്റിയും പൊതു സമൂഹത്തിന് അറിവ് നല്‍കിക്കൊണ്ട് ദിനാചരണം നടത്തി വരികയാണ്. കോവിഡിന്റെ ഭീതി ഏറെക്കുറെ ഭയപ്പെടുത്തിയതിനാല്‍ എയിഡ്‌സ് പിടിപെടാതിരിക്കുന്നതിന് സഹായകമായതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഒരു വക്താവ് അഭിപ്രായപ്പെട്ടു.