മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വിമര്‍ശിക്കുന്നവരെ മോദി രാജ്യദ്രോഹികളെന്ന് വിളിക്കുന്നു. മോദിയുടെതിന് സമാനമായ ശൈലിതന്നെയാണ് പിണറായിയുടേതും, സതീശന്‍ പറഞ്ഞു.

യൂഡിഎഫിന് കെ റെയില്‍ വിഷയത്തില്‍ വ്യക്താമായ നിലപാടുണ്ടെന്നും ഈ നിലപാട് നിയമസഭയില്‍ പറഞ്ഞതാണെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് ആരോപണം ഉന്നയിക്കുന്നത് എന്നും കൂട്ടിചേര്‍ത്തു. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപെടുത്തി.