Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം സമാധാനപരമായിരിക്കണം, പരസ്യപ്രചാരണം 7ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ഡിസംബര്‍ 9ന് നടക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയ ആവേശത്തിലാണ് മുന്നണികള്‍. പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ഡിസംബര്‍ 9ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് 9ന് തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ പരസ്യപ്രചാരണം ഡിസംബര്‍ 7 ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും.

പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും, വെല്ലുവിളികളും, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണപൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉച്ചതിരിഞ്ഞ് വീണ്ടും കയറി സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്

ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും കയറി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വര്‍ണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വര്‍ധിച്ചു. 39,600 രൂപയാണ് ഒരു പവന്‍ 9 കാരറ്റ് സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ 10 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 4223 ഡോളറിലാണ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. യു.എസ് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ചില നിര്‍ണായക കണക്കുകളില്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക.

യു.എസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ക്കൊപ്പം, ഫെഡറല്‍ റിസര്‍വിന്റെ വായ്പാനയം സംബന്ധിച്ച ചില വിവരങ്ങളും പുറത്ത് വരും. ഇത് രണ്ടും സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളര്‍ ഇന്‍ഡക്‌സിന്റെ ഉയര്‍ച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവിലയെ സ്വാധീനക്കും. ആര്‍.ബി.ഐ ഇന്ന് പ്രഖ്യാപിച്ച വായ്പനയവും സ്വര്‍ണവിലയെ സ്വാധീനിച്ചു.

Continue Reading

kerala

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽ എൽഡിഎഫ് പരാജയം സമ്മതിച്ചു, സ്വർണ്ണക്കൊള്ളയിൽ മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കി പ്രതികളെ സംരക്ഷിക്കുന്നു; സണ്ണി ജോസഫ്

Published

on

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽഎൽഡിഎഫ് പരാജയം സമ്മതിച്ചുവെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ വിലയിരുത്തൽ ആകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിന് തെളിവ്. ശബരിമല സ്വർണ്ണ കൊള്ളയിൽ കോടതി റിമാൻഡ് ചെയ്തിട്ടുള്ള പ്രതികളെ സിപിഐഎം പൊതിഞ്ഞു സംരക്ഷിക്കുന്നു. സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പാർട്ടി രക്ഷാ കവചം ഒരുക്കി സംരക്ഷിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

കൂടുതൽ ഉന്നതന്മാരുള്ളതു കൊണ്ടാണ് സിപിഐഎം നടപടിയെടുക്കാത്തത്. മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കുന്നത് ഉന്നതന്മാരുടെ പങ്കാളിത്തം പുറത്ത് വരാതിരിക്കാൻ. എസ്ഐടി അന്വേഷണം വേണ്ടത്ര വേഗതിയിൽ അല്ല. സ്വർണ്ണം എവിടെ വിറ്റു ആർക്ക് വിറ്റു എന്നൊന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണം തൃപ്തികരം അല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

ഇ ഡി ഇടപെടുന്നത് അന്വേഷണം അട്ടിമറിക്കാൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള അന്വേഷണം എവിടെ എത്തി. മുഖ്യമന്ത്രിയുടെ മകനെ അയച്ച കത്ത് ആകാശത്ത് ഉയർന്നു നടക്കുകയാണ്.ലൈഫ് മിഷൻ തട്ടിപ്പ് അന്വേഷണം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

kerala

‘രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്’; അടൂര്‍ പ്രകാശ്

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു

Published

on

തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending