കൊച്ചിയില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍നിന്ന് 220 കിലോ ഹെറോയിന്‍ പിടികൂടി. കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും നടത്തിയ പരിശോധനയിലാണ് പുറങ്കടലില്‍ നിന്ന് ഹെറോയിന്‍ കണ്ടെത്തിയത്. ഇതിന് വിപണിയില്‍ 1,500 കോടി രൂപ വിലവരും. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.