india
ബിഹാറില്‍ എന്‍ഡിഎ ജയിച്ചത് എന്തു കൊണ്ട്? അഞ്ചു കാരണങ്ങള്‍
മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്.
ന്യൂഡല്‍ഹി: മിക്ക എല്ലാ അഭിപ്രായ സര്‍വേകള്‍ക്കും വിരുദ്ധമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നു. തുടര്‍ച്ചയായ നാലാം തവണയാണ് ജെഡിയുവും ബിജെപിയും അടങ്ങിയ എന്‍ഡിഎ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നു.
1- ജാതി സമുദായ സമവാക്യം
തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ പ്രധാന വോട്ടു ബാങ്കുകള്‍ യാദവരും മുസ്ലിംകളുമാണ്. ഈ വോട്ടുകളില്‍ അവര്‍ ശ്രദ്ധ വയ്ക്കുകയും ചെയ്തു. എന്നാല്‍ കുര്‍മി (നിതീഷ് കുമാറിന്റെ ജാതി), മഹാ പിന്നോക്ക വിഭാഗക്കാര്‍ (ഇസിബി), ബിജെപിയുടെ പതിവു വോട്ടുബാങ്കായ മേല്‍ജാതി എന്നിവരുടെ വോട്ടുകള്‍ എന്‍ഡിഎ ഉറപ്പാക്കി. പൊതുവായി ഈ വോട്ടുകളും വര്‍ഗീയ ധ്രുവീകരണത്തിലൂടെ കിട്ടിയ ഹിന്ദു വോട്ടുകളും ബിജെപിക്ക് ഗുണകരമായി.
ഭാരത് മാതാ, ജയ്ശ്രീരാം തുടങ്ങി ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച വാക്കുകള്‍ ഒരേസമയം വോട്ട് ഏകീകരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്തു. മേല്‍ജാതി വോട്ടുകള്‍ ഉറപ്പുവരുത്താനായപ്പോള്‍ മുസ്ലിം വിരുദ്ധ വോട്ടുകള്‍ അനുകൂലമാക്കാനും ഇതു സഹായിച്ചു.
2 വോട്ടു ബാങ്കുകള്‍
ഇത്തവണ സ്ത്രീകളും യുവാക്കളും വലിയ തോതില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ടു ചെയ്യാനെത്തിയത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കും എന്ന് എന്‍ഡിഎ കരുതി. 2015ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടുകള്‍ മോദിക്കും നിതീഷിനും വെവ്വേറെ പെട്ടിയിലാണ് വീണത്. എന്നാല്‍ ഇത്തവണ രണ്ടു പേരും ഒരുമിച്ചപ്പോള്‍ ആ വോട്ടുകള്‍ മിക്കതും ഒരേ സ്ഥാനാര്‍ത്ഥിക്കായി.

തേജസ്വി യാദവ്
വിജയത്തിന് ശേഷം നടത്തിയ ആദ്യ ട്വീറ്റില്‍ തന്നെ മോദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് നന്ദി പറഞ്ഞത്. വലിയ തോതില്‍ യുവാക്കളുടെ വോട്ടും എന്‍ഡിഎയ്ക്ക് തന്നെ ലഭിച്ചു.
3- വൈകാരിക മുതലെടുപ്പുകള്‍
വോട്ടര്‍മാരെ വൈകാരികമായി മുതലെടുക്കാന്‍ മോദിയും നിതീഷും ശ്രദ്ധിച്ചു. ആദ്യഘട്ട പോളിങ്ങുകള്‍ക്ക് ശേഷം ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാകും എന്ന് നിതീഷ് പ്രഖ്യാപിച്ചത് ഇതില്‍ ശ്രദ്ധിക്കപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ കുറ്റപ്പെടുത്തി മോദി ഉപയോഗിച്ച ജംഗിള്‍ രാജും അത്തരമൊരു ബ്ലാക് മെയിലിങ്ങായിരുന്നു.
4- ബഹുകോണ മത്സരം
വിവിധ രാഷ്ട്രീയ കക്ഷികള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍പ്പിച്ചത് മഹാസഖ്യത്തിന്റെ വിജയസാധ്യതയിലാണ്. മുസ്ലിം-യാദവ വോട്ടുകള്‍ കൃത്യമായി ഭിന്നിച്ചു. ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി, പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം, ഉപേന്ദ്ര ഖുഷ്വാഹയുടെ ആര്‍എല്‍എസ്പി എന്നിവര്‍ പിടിച്ച വോട്ടുകള്‍ സഹായകരമായത് എന്‍ഡിഎയ്ക്കാണ്. ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളായ സീമാഞ്ചലിലും മിതിലാഞ്ചലിലും ഇത് സാരമായി ബാധിച്ചു.
5- പൊടിക്കൈ പ്രഖ്യാപനങ്ങള്‍
തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതികളും വോട്ടായി മാറി. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. എല്‍പിജി കണക്ഷന് ലിങ്ക് ചെയ്തതു വഴി അയ്യായിരം കോടി രൂപയും അക്കൗണ്ടുകളിലെത്തി. ഇതു കൂടാതെ അഞ്ഞൂറു കോടി രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു.

മോദിയും നിതീഷും
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തിയത് 13.62 കോടി പേര്‍ക്കാണ് ഉപകാരപ്രദമായത്. മൂന്നു കോടി വിധിവകള്‍, ദരിദ്രര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ആയിരം രൂപ വച്ചും വിതരണം ചെയ്തു. 8.7 കോടി കര്‍ഷകര്‍ക്ക് പിഎം കിസാന്‍ യോജ്നയ്ക്ക് കീഴില്‍ രണ്ടായിരം രൂപയും വിതരണം ചെയ്തു. ഏപ്രില്‍ ആദ്യ വാരത്തിലായിരുന്നു ഇത്. മിക്ക പദ്ധതികളുടെയും പണമെത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എന്നതാണ് ശ്രദ്ധേയം.
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; മഴ തുടരും, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും.
ശ്രീലങ്കയില്‍ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി.തമിഴ്നാടിന്റെ വടക്കന്‍ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ന്യൂനമര്‍ദമായി മാറിയത്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. തമിഴ്നാടിന്റെ തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍,കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അതേസമയം, ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോര്പറേഷന് ജീവനക്കാര്‍ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
india
വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന് ആത്മഹത്യ ചെയ്തു
വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന് ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
india
ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്റ്റേഷനിലെത്തി
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.
ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന് ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു
-
kerala21 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india20 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala23 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More22 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala19 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

