പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശ്രീനാരായണ്‍ സിങ് വെടിയേറ്റു മരിച്ചു. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്.

ശ്രീനാരായണ്‍ സിങ്ങിന്റെ അനുയായികള്‍ക്കും വെടിവയ്പില്‍ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണ്.