തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി. നാളെ രാവിലെ ഒമ്പത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നാളെ എത്താന്‍ അസൗകര്യമുണ്ടെന്ന് ബിനീഷ് അറിയിച്ചതായാണ് വിവരം.

ബിനീഷിനെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നീക്കം സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. ബിനീഷ് കോടിയേരിക്ക് സ്വര്‍ണക്കടത്തുമായും മയക്കുമരുന്ന് മാഫിയയുമായും ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് ആരോപിച്ചിരുന്നു. തെളിവുകളടക്കമാണ് പി.കെ ഫിറോസ് ബിനീഷിന്റെ മയക്കുമരുന്ന് ബന്ധങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതിനിടെയാണ് സര്‍ക്കാറിന് തിരിച്ചടിയായി എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.