Connect with us

Culture

ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ ആഞ്ഞടിച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍

Published

on

 

തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും ഭരണഘടനാ വിരുദ്ധതയുടെ അപ്പോസ്തലന്‍മാരെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരേപോലെ കടന്നാക്രമിച്ചുകൊണ്ട് പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന ഏകമതവാദികള്‍ക്ക് ഭാരതത്തിന്റെ ഭരണഘടന എക്കാലവും വിലങ്ങുതടിയും കണ്ണിലെ കരടുമായി തീരുന്നതിന് കാരണം മറ്റെങ്ങും തിരയേണ്ടതില്ല. ഹിന്ദുമതം സ്വീകരിക്കാത്തവര്‍ക്ക് മറ്റ് ഗ്രഹങ്ങളിലേക്ക് പോകാമെന്ന് ഉത്തരവാദിത്തപ്പെട്ട ചിലര്‍ പറഞ്ഞത് ഇതിന് തെളിവാണെന്നും ‘ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ബിഷപ്പ് പറയുന്നു.
ലക്ഷ്യത്തില്‍ ഭിന്നതയുണ്ടെങ്കിലും ബി.ജെ.പിയും സി.പി.എമ്മും ഒരേത്തൂവല്‍ പക്ഷികളും ഒരേപാതയില്‍ സഞ്ചരിക്കുന്നവരുമാണ്. ബി.ജെ.പിയെ ചെറുക്കാന്‍ മാര്‍ക്‌സിസ്റ്റ് ബാന്ധവം ആകാമെന്ന് കരുതുന്നവര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇരുകൂട്ടരും കേരളം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആധാരശിലയായ ഭരണഘടനയെ അട്ടിമറിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണെന്ന സത്യം മറന്നുപോയാല്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിനായിരിക്കാം നാം സാക്ഷ്യം വഹിക്കേണ്ടിവരിക.
ഗോവധം ആരോപിക്കപ്പെടുന്നവരെ നിര്‍ദയം മര്‍ദ്ദിച്ചുകൊല്ലാന്‍ തീവ്രനിലപാടുകാര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഗോമാംസം ഭക്ഷിക്കുന്നത് ചിലര്‍ക്ക് നിഷിദ്ധമാകാം. മറ്റ് ചിലര്‍ക്കത് നിഷിദ്ധമല്ല. അങ്ങനെയെങ്കില്‍ ആര്‍ക്കും മറ്റൊരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അവകാശം ഇല്ല. ഭൂരിപക്ഷ ധ്രുവീകരണവും ഏകോപനവും സാധ്യമാക്കി ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന കുതന്ത്രമാണ് ഭരണകക്ഷിയുടെ ആശിര്‍വാദത്തോടെ നടപ്പിലാക്കുന്നത്. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി ഭരണഘടനയും അട്ടിമറിക്കപ്പെട്ടേക്കാം. ഇത് സര്‍വ്വാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണ്. അതോടെ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന്റെ ചരമക്കുറിപ്പെഴുതേണ്ടിവരും.
വടക്കേ ഇന്ത്യയിലെ മതതീവ്രവാദികള്‍ ഇതര മതവിഭാഗങ്ങള്‍ക്ക് സ്ഥാനം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ഭരണവര്‍ഗത്തിന്റെ നിലപാട് ഒരു മതത്തിനും സ്ഥാനമില്ലായെന്നതാണ്. വര്‍ഗസമരം അടിസ്ഥാന പ്രമാണമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുമ്പോഴും ഒരുവര്‍ഗത്തിന്റെ സര്‍വ്വാധിപത്യമാണ് അവരുടെ ലക്ഷ്യം. അതായത് ദൈവനിഷേധവും സര്‍വ്വാധിപത്യവും കൈകോര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റുകാരുടേത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending