Connect with us

kerala

ബിജെപി കാസര്‍കോട് ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു;താഴിട്ടു പൂട്ടി

സിപിഎം നേതാക്കളുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

Published

on

കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ടു പൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടിനെതിരെയാണ് പ്രതിഷേധം.

സിപിഎം കൂട്ടുകെട്ടിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഇല്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. സിപിഎം നേതാക്കളുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓഫീസിനു മുന്‍പില്‍ കുത്തിയിരിക്കുകയാണ് പ്രവര്‍ത്തകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

Published

on

കോഴിക്കോട് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേരാണ് ശ്വാസംമുട്ടി മരിച്ചത്. കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. ഇവർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുള്ള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.
ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കാതെയാണ് തൊഴിലാളികൾ മാലിന്യ ടാങ്കിൽ ഇറങ്ങിയത് എന്നാണ് പ്രാഥമിക വിവരം.

Continue Reading

Education

വിദ്യാഭ്യാസ വകുപ്പില്‍ അടയിരിക്കുന്ന സവര്‍ണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിര്‍ത്തണം; വിദ്യാഭ്യാസ മന്ത്രിക്ക് പി.കെ നവാസിന്റെ തുറന്ന കത്ത്

കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് വി. ശിവന്‍കുട്ടിക്ക് എഴുതിയ കത്തില്‍ പി.കെ നവാസ് ചൂണ്ടിക്കാട്ടി.

Published

on

പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ സമുദായങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് വി. ശിവന്‍കുട്ടിക്ക് എഴുതിയ കത്തില്‍ പി.കെ നവാസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പില്‍ അടയിരിക്കുന്ന സവര്‍ണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിര്‍ത്താന്‍ മന്ത്രി തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

”സാധാരണ ഗതിയില്‍ മെറിറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തീകരിച്ച ശേഷമാണ് പ്ലസ് വണ്‍ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ ആരംഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷമുള്‍പ്പെടെ പ്ലസ് വണ്‍ ആദ്യഘട്ട അലോട്ട്‌മെന്റിനുശേഷം രണ്ടാംഘട്ട അലോട്ട്‌മെന്റിനു മുന്‍പായി കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ ആരംഭിച്ചിരുന്നു. കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിന്റെ അന്തസത്തയെ തന്നെ തകര്‍ത്തുകളയുന്ന നടപടിയാണിത്. താങ്കള്‍ അധികാരത്തില്‍ വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുകയാണ്.”

സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളെ രണ്ടാംകിട വിദ്യാര്‍ഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളില്‍ കാണാം. വിദ്യാഭ്യാസ വകുപ്പില്‍ അടയിരിക്കുന്ന ഈ സവര്‍ണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിര്‍ത്താന്‍ വിദ്യാഭ്യാസ മന്ത്രി തയാറാകണം. കഴിഞ്ഞ തവണകളിലൊക്കെ രേഖാമൂലം എം.എസ്.എഫ് കത്തുനല്‍കിയിരുന്നു. പക്ഷേ, മന്ത്രി ഈ അനീതിക്ക് കുടപിടിക്കുകയാണ്. ഈ സവര്‍ണ മേലാള രാഷ്ട്രീയം പ്രതിരോധിക്കും. കേരളത്തിലെ മുസ്‌ലിം സമുദായം ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്ന വര്‍ഗീയ ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം.എസ്.എഫ് നേതാവ് വ്യക്തമാക്കി.

പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവന്‍കുട്ടിക്ക് ഒരു തുറന്നകത്ത്.

ഈ കത്ത് കേരളത്തിലെ സംവരണത്തിനുള്ള അവകാശം ലഭിക്കേണ്ട വിദ്യാര്‍ഥികളോട് താങ്കളുടെ വകുപ്പ് കാണിക്കുന്ന അനീതി ഒരിക്കല്‍ കൂടി ശ്രദ്ധയില്‍പെടുത്താനാണ്. സാധാരണ ഗതിയില്‍ മെറിറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തീകരിച്ച ശേഷമാണ് പ്ലസ് വണ്‍ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ ആരംഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷമുള്‍പ്പെടെ പ്ലസ് വണ്‍ ആദ്യഘട്ട അലോട്ട്‌മെന്റിനുശേഷം രണ്ടാംഘട്ട അലോട്ട്‌മെന്റിനു മുന്‍പായി കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ ആരംഭിച്ചിരുന്നു. ഇതുമൂലം കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിന്റെ അന്തസത്തയെ തന്നെ തകര്‍ത്തുകളയുകയാണ്.

താങ്കള്‍ അധികാരത്തില്‍ വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുന്നു. സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളെ രണ്ടാംകിട വിദ്യാര്‍ഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളില്‍ കാണാവുന്നതാണ്. വിദ്യാഭ്യാസ വകുപ്പില്‍ അടയിരിക്കുന്ന ഈ സവര്‍ണ കമ്മ്യൂണിസ്റ്റുകളെ നിലക്ക് നിര്‍ത്താന്‍ വിദ്യാഭ്യാസ മന്ത്രി തയാറാകണം.

കഴിഞ്ഞ തവണകളിലൊക്കെ താങ്കള്‍ക്ക് രേഖാമൂലം എം.എസ്.എഫ് കത്തുനല്‍കിയിരുന്നു. പക്ഷേ, താങ്കള്‍ ഈ അനീതിക്ക് കുടപിടിക്കുകയാണ്. നിശ്ചയമായും താങ്കളുടെ ഈ സവര്‍ണ മേലാള രാഷ്ട്രീയം ഞങ്ങളുടെ മുഷ്ടികളുയര്‍ത്തി പ്രതിരോധിക്കും. കേരളത്തിലെ മുസ്‌ലിം സമുദായം ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്ന ഈ വര്‍ഗീയ ഭരണത്തിനെതിരെ ശക്തമായ സമരങ്ങള്‍ രൂപപ്പെടും.

മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം മുസ്‌ലിം ലീഗ് പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ കേരളത്തില്‍ വലിയ വിദ്യാര്‍ഥി സമരങ്ങള്‍ നേരിടേണ്ടി വന്ന മന്ത്രിയായി അങ്ങ് വാഴ്ത്തപ്പെടും.

Continue Reading

kerala

വരുന്ന മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്.

Published

on

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം

തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

31-05-2024 മുതൽ 02-06-2024 വരെ: തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശം

31-05-2024 മുതൽ 01-06-2024 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, മാലിദ്വീപ് പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

02-06-2024: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, തെക്ക് അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

03-06-2024: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, തെക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

04-06-2024: തെക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Continue Reading

Trending