X
    Categories: indiaNews

യു.പിയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു; സംഭവം പട്ടാപ്പകല്‍ വീടിന് മുന്‍പില്‍

ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബിജെപി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു.സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്.

ഇയാളെ വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വെടിയേറ്റ ഉടനെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

webdesk11: