കൊല്‍ക്കത്ത: കൊക്കെയ്ന്‍ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റില്‍. കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പമേല അറസ്റ്റിലായത്. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് പമേലയെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പമേലയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. യാത്രയ്ക്കിടെ പമേല സ്ഥിരമായി ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തുകയും ഇവിടെ നിന്ന് കൊക്കെയ്ന്‍ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയ്ക്കായി കാര്‍ കൈകാണിച്ചു നിര്‍ത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ കണ്ടെത്തിയത്.

പമേലയുടെ സുഹൃത്തായ പ്രോബിര്‍ കുമാര്‍ ഡേ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.