Connect with us

kerala

ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് മോചിതനായേക്കും

ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്

Published

on

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ആറ് ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് മോചിതനായേക്കും. ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തില്‍ ഇറങ്ങാം. വിഷയത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു.

കര്‍ശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏര്‍പ്പെടരുത് എന്നിങ്ങനെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഐക്ക് സീറ്റ് നല്‍കി; കൊല്ലത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറി രാജിവച്ചു

Published

on

സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജിനൽകിയത്.

ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ പ്രാദേശിക നേതൃത്വത്തോട് ചർച്ച ചെയ്യാതെ മുൻ എസ്എഫ്‌ഐ നേതാവിന് സീറ്റ് നൽകിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇടപെട്ട് അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ അജിത്തിന് പകരം ചുമതല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ സനിൽകുമാറിന് നൽകിയിരിക്കുകയാണ്.

Continue Reading

kerala

സ്വര്‍ണ വില ; പവന് 120 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞതോടെ പുതിയ നിരക്ക് ഗ്രാമിന് 11,430 രൂപയും പവന് 91,440 രൂപയുമായി. 18 കാരറ്റിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞതോടെ 9,400 രൂപയും പവന് 120 രൂപ കുറഞ്ഞ് 75,200 രൂപയുമായി. 14 കാരറ്റിലെ ഗ്രാമിന് 10 രൂപയുടെ ഇടിവ് ഉണ്ടായി, വില 7,325 രൂപയായി.

പവന് 58,600 രൂപയാണ് നിലവിലെ നിരക്ക്. കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്. അന്ന് ഗ്രാമിന് 12,170 രൂപയായിരുന്നു. ഇന്നലെയാണ് വിലയില്‍ പതിന്മടങ്ങ് ചലനം നടന്നത് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചത് വഴി യഥാക്രമം 11,445 രൂപയും 91,560 രൂപയുമായാണ് വില ഉയര്‍ന്നത്. ഇതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.31 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ നിരക്ക് 4,078.38 ഡോളറായപ്പോള്‍, ഇന്നലെ 4,059 ഡോളറായിരുന്നു വില.

Continue Reading

kerala

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍

റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിയമനങ്ങളും സ്ഥലംമാറ്റ അപേക്ഷകളും ഭിന്നശേഷി സംവരണ നിയമനങ്ങളും സംബന്ധിച്ച് കൈക്കൂലി സ്വീകരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു.

Published

on

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും സ്ഥലംമാറ്റ നടപടികളും വ്യാപകമായ അഴിമതിയുണ്ടെന്ന് വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിയമനങ്ങളും സ്ഥലംമാറ്റ അപേക്ഷകളും ഭിന്നശേഷി സംവരണ നിയമനങ്ങളും സംബന്ധിച്ച് കൈക്കൂലി സ്വീകരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു.

ഫയലുകളില്‍ അനാവശ്യമായി താമസം സൃഷ്ടിച്ച് കൈക്കൂലി വാങ്ങാനുള്ള സംവിധാനം ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അധ്യാപക നിയമനങ്ങള്‍ നടത്തിയതായി പരിശോധനയില്‍ വ്യക്തമായി. അധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് മറ്റ് സ്‌കൂളുകളിലെ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതുള്‍പ്പെടെ നിയമവിരുദ്ധ നടപടികളും കണ്ടെത്തി. വിരമിച്ച ഉദ്യോഗസ്ഥരും അഴിമതി ചെയിനില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രധാന വിവരവും റെയ്ഡില്‍ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിനകത്ത് വ്യാപകമായ ക്രമക്കേടുകള്‍ തുറന്ന് കാട്ടിയ ഈ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ നടപടികള്‍ക്ക് സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

Continue Reading

Trending