കണ്ണൂര്‍: തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സമാധാന ശ്രമം തുടരുന്നതിനിടെ കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം. സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കൂത്തുപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന്‍ രഞ്ജിത്തിന് പരിക്കേറ്റു. സഹകരണ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്.


Dont Miss: ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി, എഴുന്നേറ്റിരുന്നു


ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. വീടിനുള്ളിലായതിനാല്‍ അശോകന് പരിക്കേറ്റിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് കൂത്തുപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.