തിരുവനന്തപുരം: ഭോപ്പാല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തരംതാണതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വീകരണ പരിപാടി ഉപേക്ഷിച്ച് മടങ്ങിയതിനു ശേഷം ബിജെപിയെയും ആര്‍എസ്എസിനെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഏതെങ്കിലും സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിപാടി ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനമെടുത്തത് പിണറായി വിജയനാണ്. എന്നാല്‍ പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം പൊലീസ് പിണറായിയെ വിളിച്ചപ്പോള്‍ മടങ്ങുന്നതായാണ് മറുപടി ലഭിച്ചത്. ഇത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മികതക്ക് ചേര്‍ന്നതല്ലെന്നും കുമ്മനം പറഞ്ഞു.
Be the first to write a comment.