പഴയങ്ങാടി: പുതിയങ്ങാടിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ചൂട്ടാട് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ കെ.പി സാബിത്തി(13)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കടലില്‍ നിന്ന് കണ്ടെടുത്തത്. 6.30ഓടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മദ്രസാധ്യാപകനും കൂട്ടുകാര്‍ക്കുമൊപ്പം ബീച്ച് കാണാനെത്തിയ സാബിത്തിനെ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതാകുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യതൊഴിലാളികളും നാട്ടുകാരും തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കല്ല്യാശ്ശേരി കെപിആര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സാബിത്ത് മാങ്ങാട് ബിക്കിരിരന്‍ പറമ്പ് സ്വദേശി കെവി നൗഷാദ് ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്.