kerala

കോഴിക്കോട് 11 വയസുകാരനെ കടലില്‍ കാണാതായി; അപകടം തീരത്തു കളിച്ചുകൊണ്ടിരിക്കെ

By web desk 1

November 22, 2021

കോഴിക്കോട്: 11 വയസുകാരനെ കടലില്‍ കാണാതായി. കോഴിക്കോട് വെള്ളയില്‍ ഭാഗത്താണ് കാണാതായത്. പുതിയങ്ങാടി സ്വദേശി അബ്ദുല്‍ ഹകീമിനെ കടലില്‍ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.

കൂട്ടുകാര്‍ക്കൊപ്പം വെള്ളയില്‍ ഭാഗത്ത് കടലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെട്ടു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.

പൊലീസും മത്സ്യതൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം ഇപ്പോള്‍ താല്‍കാലികമായി തെരച്ചില്‍ നിര്‍ത്തിവച്ചു.